ജിദ്ദ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജനൽ പ്രസിഡൻറ് ഹക്കീം പാറക്കലിനും ജനറൽ സെക്രട്ടറി അലവി ഹാജിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഏറ്റവും കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നതും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനം എടുക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്നതും പ്രവാസികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ പി.പി ആലിപ്പു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം റഷീദ് പറമ്പൻ, മുൻകാല ഒ.ഐ.സി.സി നേതാക്കളായ
എ.പി കുഞ്ഞാലിഹാജി, ഐ.സി.സി സ്ഥാപക നേതാവ് ചെമ്പൻ മൊയ്തീൻ കുട്ടി ഹാജി. ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹ്മാൻ, കോൺഗ്രസ് നേതാക്കളായ എം.കെ മുഹ്സിൻ, ഷാഹിദ് ആനക്കയം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇസ്ഹഖ് ആനക്കയം, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം ഗിരിജ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് കുഞ്ഞുഹാജി, മലപ്പുറം മണ്ഡലം കോണ്ഗ്രസ് പ്രസിഡൻറ് ഖാദർ മച്ചിങ്ങൽ, ഷിഹാബ് പറമ്പൻ, മഞ്ചേരി മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡൻറ് സുബൈർ പോരുർ, മണ്ഡലം കോണ്ഗ്രസ് പ്രസിഡൻറ് അഷ്റഫ്, ഒ.ഐ.സി.സി നേതാക്കളായ സലാം അരീക്കോട്, പി.പി ഫൈസൽ, ന്യൂനപക്ഷ സെൽ നേതാക്കളായ ഹസ്സൻ റഷിദ്, കെ.കെ ആഷിഖ്, ടി. ഉമ്മർ ഏറനാട്, പി.പി ജാബിർ, നൗഷാദ് കാട്ടുമുണ്ട, അമീർ സി.എച്ച് താനൂർ, സൈനുദ്ധീൻ, യുസുഫ് ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വൈസ് ചെയർമാൻ അബ്ദുൾ മജീദ് നഹ (ഒ.ഐ.സി.സി സൗദി വെസ്റ്റേൻ റീജനൽ മുൻ പ്രസിഡൻറ്) സ്വാഗതവും ലത്തീഫ് പടിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.