ജിദ്ദ: വിശുദ്ധ ഹജ്ജ് കർമത്തിന് നാട്ടിൽനിന്ന് എസ്.വൈ.എസ്, മർകസ് ഹജ്ജ് സംഘത്തോടൊപ്പം പുറപ്പെട്ട ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ ഐ.സി.എഫ് നേതാക്കളും പ്രവർത്തകരും വരവേൽപ് നൽകി. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഹാജിമാരെ നേതാക്കളും പ്രവർത്തകരും ഹൃദ്യമായി സ്വീകരിച്ചു.
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർശോല അബ്ദുസ്സലാം മുസ്ലിയാർ, മുഹമ്മദലി സഖാഫി വള്ള്യാട്, കെ. മൊയ്തു സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 200 ഹാജിമാർ വിശുദ്ധ ഭൂമിയിലെത്തിയത്.
ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി മുജീബ് എ.ആർ നഗർ, പ്രൊവിൻസ് വെൽഫെയർ പ്രസിഡന്റ് അബ്ബാസ് ചെങ്ങാനി, ജിദ്ദ ഐ.സി.എഫ് പ്രസിഡന്റ് ഹസൻ സഖാഫി കണ്ണൂർ, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ, മുഹ്യിദ്ദീൻ കുട്ടി സഖാഫി, അബൂബക്കർ സിദ്ദിഖ് ഐക്കരപ്പടി, മുഹ്യിദ്ദീൻ അഹ്സനി തുടങ്ങിയവരും ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.