ജിദ്ദ: മികച്ച കാൾ സെൻററിനുള്ള ദുബൈ അന്താരാഷ്ട്ര അവാർഡിന് സൗദി റെഡ്ക്രസൻറ് അർ ഹമായി. ഗവൺമെൻറ് വകുപ്പുകൾക്കായുള്ള മികച്ച കാൾസെൻറർ എന്ന നിലയിൽ സൗദി റെഡ്ക്രസൻറിന് രണ്ടാം സ്ഥാനം ലഭിച്ചു. ദുബൈ പൊലീസ് സംഘടിപ്പിച്ച ചടങ്ങിലാണ് മികച്ച കാൾ സെൻററുകൾക്കുള്ള ദുബൈ അന്താരാഷ്ട്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
മികച്ച പൊലീസ് കാൾ സെൻറർ, മികച്ച ഗവൺമെൻറ് കാൾ സെൻറർ, മികച്ച അർധ, സ്വകാര്യ സ്ഥാപന കാൾ സെൻറർ എന്നീ മൂന്നു വിഭാഗമായി തിരിച്ചാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. സൗദി റെഡ്ക്രസൻറ് അതോറിറ്റി പ്രതിനിധിയും കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേധാവിയുമായ എൻജി. അബ്ദുൽ ഇലാഹ് അൽതവീൽ അവാർഡ് ഏറ്റുവാങ്ങി. കാൾ സെൻറർ വിപുലീകരിച്ച് റെഡ്ക്രസൻറ് നടത്തിവരുന്ന ശ്രമങ്ങൾക്കുള്ള അവാർഡാണിതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.