‘വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം’

റി​യാ​ദ്: വ​യ​നാ​ട് ജി​ല്ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് എ​ത്ര​യും വേ​ഗ​ത്തി​ൽ ആ​ഘാ​ത​പ​ഠ​നം ന​ട​ത്തി ദു​ര​ന്ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ർ​ഹ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി ഘ​ട​കം അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്നും സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റ് ഖ​ലീ​ൽ പാ​ലോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ലിം മാ​ഹി, എം.​പി.​ഷ​ഹ​ദാ​ൻ, അം​ജ​ദ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

Tags:    
News Summary - Rehabilitation package should be announced for Wayanad victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.