റ​യാ​ൻ കെ.​എം.​സി.​സി ഫ​ണ്ട് ശേ​ഖ​ര​ണ ഉ​ദ്‌​ഘാ​ട​നം റ​സ്സാ​ഖ് കു​റ്റ‍്യാടി​യി​ൽ​നി​ന്ന് ആ​ദ്യ തു​ക ഏ​റ്റു​വാ​ങ്ങി ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി നി​ർ​വ​ഹി​ക്കു​ന്നു

വ​യ​നാ​ട് ദു​ര​ന്തം; പു​ന​ര​ധി​വാ​സ സ​ഹാ​യ​വു​മാ​യി റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി

ജി​ദ്ദ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് വ​ഴി​യാ​ധാ​ര​മാ​യ​വ​ർ​ക്ക് സാ​ന്ത്വാ​ന​ത്തി​​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി കെ.​എം.​സി.​സി റ​യാ​ൻ ഏ​രി​യ ക​മ്മി​റ്റി. ‘വ​യ​നാ​ടി​​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ആ​ഹ്വാ​ന പ്ര​കാ​ര​മു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലേ​ക്ക് കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഷ​റ​ഫി​യ റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി ഫ​ണ്ട് ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

റ​സ്സാ​ഖ് കു​റ്റ‍്യാ​​ടി​യി​ൽ​നി​ന്ന് ആ​ദ്യ സം​ഖ്യ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി ഏ​റ്റു​വാ​ങ്ങി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ൽ റ​യാ​ൻ പോ​ളി​ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ്രാ​ർ​ഥ​നാ സ​ദ​സ്സി​ന് ജ​മാ​ൽ ഫൈ​സി അ​ഞ്ച​ച്ച​വി​ടി നേ​തൃ​ത്വം ന​ൽ​കി.

അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പി.​സി.​എ.​റ​ഹ്‌​മാ​ൻ (ഇ​ണ്ണി), മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി, സാ​ബി​ർ പാ​ണ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീം പാ​റ​പു​റ​ത്ത്, ഹാ​രി​സ് മ​മ്പാ​ട്, ജം​ഷി​ദ് ബാ​ബു, സ​മീ​ർ ചെ​മ്മ​ങ്ക​ട​വ്, മു​ജീ​ബ് പാ​ണ​ക്കാ​ട് എ​ന്നി​വ​ർ സ​ഹാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Wayanad Tragedy- Rayan Area KMCC with Rehabilitation Assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.