റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന കെ.യു. ഇഖ്ബാലിെൻറ ഓർമ പുതുക്കി റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) ‘ഓർമയിൽ ഇഖ്ബാൽ’ എന്ന ശീർഷകത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മീഡിയഫോറം രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസത്തിെൻറ സ്പന്ദനങ്ങൾ പുറംലോകത്തേക്ക് എഴുതിയറിയിച്ച ഇഖ്ബാൽ പ്രവാസസമൂഹത്തിെൻറ ശബ്ദമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകൾ ഉൾപ്പെടെ പ്രവാസത്തിെൻറ സുപ്രധാന മേഖലകളിലെല്ലാം പ്രവർത്തിക്കുന്ന സംഘടനകളെയും സംഘടനാ പ്രവർത്തകരെയും സജീവമാക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇഖ്ബാൽ നടത്തിയ പങ്ക് നിസ്തുലമാണെന്ന് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തിയ നജിം കൊച്ചുകലുങ്ക് പറഞ്ഞു. റിംഫ് മുഖ്യരക്ഷാധികാരി വി.ജെ. നസറുദ്ദീൻ അധ്യക്ഷത വഹിച്ചു.
മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ചീഫ് എം.സി.എ. നാസർ എന്നിവർ അതിഥികളായി പങ്കെടുത്തു. സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, ജലീൽ ആലപ്പുഴ, ഷഫീക് മൂന്നിയൂർ, ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുൽ അസീസ്, ജോസഫ് അതിരുങ്കൽ, ഇബ്രാഹീം സുബ്ഹാൻ, സുധീർ കുമ്മിൾ, സജീവ്, ഗഫൂർ കൊയിലാണ്ടി എന്നിവർ ഇഖ്ബാലിനെ അനുസ്മരിച്ചു. ഇഖ്ബാലിെൻറ സുഹൃത്തുക്കളും റിയാദ് പൊതുസമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി നൗഫൽ പാലക്കാടൻ നേതൃത്വം കൊടുത്തു. ട്രഷറർ ജയൻ കൊടുങ്ങല്ലൂർ സ്വാഗതവും ജോയന്റ് സെക്രട്ടറി ഷിബു ഉസ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.