സനു മഠത്തിന്റെ അനുസ്മരണക്കായി നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് ജമാൽ വില്യാപ്പിള്ളി സംസാരിക്കുന്നു
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകനുമായ സനു മഠം അനുസ്മരണം സംഘടിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം അധ്യക്ഷനായി. നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം അനുശോചന പ്രമേയം അവതരിപ്പിച്ചു.
നവയുഗം കേന്ദ്ര ഭാരവാഹികളായ ഷാജി മതിലകം, എം.എ. വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഉണ്ണി പൂച്ചെടിയൽ, ലത്തീഫ് മൈനാഗപ്പള്ളി, പത്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, തമ്പാൻ നടരാജൻ, സംഗീത ടീച്ചർ, ഷീബ സാജൻ, സഹീർഷാ, ബിനുകുഞ്ഞു, ജേക്കബ് ഉതുപ്പ്, പ്രഭാകരൻ, മിനി ഷാജി, കൃഷ്ണൻ പേരാമ്പ്ര, ലീന ഉണ്ണികൃഷ്ണൻ, നന്ദകുമാർ, വർഗീസ്, രാജൻ കായംകുളം, രവി ആന്ത്രോട്, റിയാസ്, ഹുസ്സൈൻ നിലമേൽ എന്നിവർ സംസാരിച്ചു.
16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തിൽ ഏപ്രിൽ 22നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ ഹൃദയാഘാതം വന്ന് നിര്യാതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.