ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷന്റെ (ജെ.ടി.എ) ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആചരിച്ചു. ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും സ്വാതന്ത്ര്യസമരസേനാനികൾ വഹിച്ച ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും റിപ്പബ്ലിക് ദിനാചരണത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. ഭരണഘടനയുടെ ആമുഖം സെക്രട്ടറി ഷിഹാബ് താമരക്കുളം വായിക്കുകയും ജെ.ടി.എ അംഗങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു. ഇന്ത്യ റിപ്പബ്ലിക് ആയതിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും ചരിത്രം അവതരിപ്പിച്ചു ഉപദേശക സമിതിയംഗം നസീർ വാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. സിറാജ് മൊഹിയുദ്ദീൻ, ഡെൻസൺ, ജിബി എന്നിവർ സംസാരിച്ചു. ആഷിർ കൊല്ലം, അബ്ദുൽ ഗഫാർ, അനിൽ കുമാർ എന്നിവർ ദേശഭക്തി ഗാനങ്ങളും ശിഹാബ്, ഫാസിൽ ഓച്ചിറ എന്നിവർ മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാ ഓച്ചിറ നന്ദിയും പറഞ്ഞു. മാഹീൻ കുളച്ചൽ, സാബുമോൻ, നൗഷാദ് പന്മന, ഫസിൽ ഓച്ചിറ, മസൂദ് അഹ്മദ്, സുഭാഷ് വർക്കല, ജിജി ജോർജ്, അനിയൻ ജോർജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.