മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര തിങ്കളാഴ്ച ആരംഭിക്കും. ജിദ്ദയിൽനിന്ന് ഡൽഹി, കൊൽക്കത്ത, ലഖ്നോ, ജയ്പുർ എന്നിവിടങ്ങളിലേക്കാണ് ആദ്യസംഘം മടങ്ങുക. 2,000 ത്തോളം ഹാജിമാരാണ് ആദ്യ ദിനത്തില്‍ പുറപ്പെടുന്നത്. ജിദ്ദ വഴിയെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകർക്ക് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുണ്ട്. ചൊവ്വാഴ്ച മുതൽ ഇവർ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസം മദീനയിൽ തങ്ങി സന്ദർശനം പൂർത്തിയാക്കും.
ശേഷം മദീന വിമാനത്താവളം വഴിയാണ് ഇവർ സ്വദേശത്തേക്ക് മടങ്ങുക. കേരളത്തിൽനിന്നെത്തിയ തീർഥാടകരുടെ മദീനസന്ദർശനം മുഴുവൻ ഹജ്ജിന് ശേഷമാണ്. ജൂലൈ 13ന് മലയാളികളുടെ മടക്കം ആരംഭിക്കും. അസീസിയയിൽനിന്ന് ഹറമിലേക്കും തിരിച്ചും ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്ന ഷട്ടിൽ ബസ് സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. അന്ന് നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വിടവാങ്ങൽ ത്വവാഫിന് പ്രത്യേകം ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.