റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) 23ാം വാർഷികം ആഘോഷിച്ചു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. ഉപദേശ സമിതിയംഗം അബ്ദുൽ സലാം പൊതുയോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉമർകുട്ടി വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു ജോസഫ് വാർഷിക കണക്കും ജീവകാരുണ്യ വിഭാഗം കൺവീനർ സൂരജ് വത്സല, കലാസാംസ്കാരിക വിഭാഗം കൺവീനർ ഹബീബ് റഹ്മാൻ, മീഡിയ കൺവീനർ സിനിൽ സുഗതൻ എന്നിവർ അതത് വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
വർഷംതോറും നടത്താറുള്ള സ്കൂൾ ധനസഹായം (2,80,000 രൂപ) കൊടുക്കേണ്ട സ്കൂളുകളെ നിശ്ചയിക്കാൻ റിയ അംഗങ്ങളിൽനിന്നും നറുക്കെടുപ്പിലൂടെ എട്ട് പേരെ തെരഞ്ഞെടുത്തു. റിയ ഇതുവരെ ഇന്ത്യയിലെ നൂറിൽപരം സ്കൂളുകൾക്ക് ഈ വിധത്തിലുള്ള സഹായം ചെയ്തതായി ഭാരവാഹികൾ വിശദീകരിച്ചു. റിയയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിരിജൻ, മെഹ്ബൂബ്, ബാബുരാജ് എന്നിവരെ ആദരിച്ചു.
വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭരണസമിതി രൂപവത്കരിക്കുകയും ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. മാധവൻ സുന്ദർരാജ് (പ്രസി.), ടി.എൻ.ആർ. നായർ (സെക്ര.), ജോർജ് കല്ലുങ്കൽ (ട്രഷ.), ജോസഫ് അറക്കൽ, ഇസക്കി (വൈ. പ്രസി.), അരുൺ കുമാരൻ, അജുമോൻ തങ്കച്ചൻ (ജോ. സെക്ര.), കൺവീനർമാർ: സൂരജ് വത്സല (ജീവകാരുണ്യം), മഹേഷ് എം. മുരളീധരൻ (കലാ സാംസ്കാരികം), സിനിൽ സുഗതൻ (മീഡിയ) എന്നിവരാണ് ഭാരവാഹികൾ. സെക്രട്ടറി ഉമർകുട്ടി സ്വാഗതവും ജോയിൻറ് സെക്രട്ടറി ശിവകുമാർ നന്ദിയും പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ പരിപാടി അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.