റിയാദ്​ വിമാനത്താവളത്തിൽ  വൻ മയക്കുഗുളിക വേട്ട

റിയാദ്​: യന്ത്രത്തിനുള്ളിൽ  വൻതോതിൽ മയക്കുഗുളിക കടത്താനുള്ള ശ്രമം റിയാദ്​ വിമാനത്താവളം കസ്​റ്റംസ്​ അധികൃതർ വിഫലമാക്കി. ബിസ്​കറ്റ്​ മെഷീ​​​െൻറ ഉള്ളിൽ അഞ്ചര ലക്ഷത്തിലധികം കാപ്​റ്റണൺ ഗുളികകളാണ്​ കടത്താൻ ശ്രമിച്ചത്​. 360 കിലോഗ്രാം ഭാരമുള്ള യന്ത്രം തുറന്ന്​ പരിശോധിച്ചപ്പോഴാണ്​ നിരോധിത മരുന്ന്​  കണ്ടെത്താനായതെന്ന്​ അധികൃതർ  പറഞ്ഞു.

5,69, 531 ഗുളികകളാണ്​ പിടികൂടിയതെന്ന്​  കിങ്​ ഖാലിദ്​ എയർപോർട്ട്​ ഡയറക്​ടർ ജനറൽ മുഹമ്മദ്​ അൽ അഖീൽ പറഞ്ഞു. എത്ര സമർഥമായി നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചാലും കസ്​റ്റംസ്​ അത്​ കണ്ടെത്തുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. സമൂഹത്തി​​​െൻറ ആരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാണിത്തരം നടപടികൾ.

Tags:    
News Summary - riyad airport-drugs-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.