1. ലു​ലു ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ സ​ജീ​വ​മാ​യ ടി​ക്ക​റ്റ് വി​ൽ​പ​ന, 2. റെ​ഡ്​​സ്​​റ്റാ​ർ ഡ​യ​റ​ക്ട​ർ ഇ​ല്യാ​സ് തൂ​മ്പി​ലി​ന്​ റെ​ഡ് കാ​ർ​പെ​റ്റ് ടി​ക്ക​റ്റ് ബ​ഷീ​ർ പാ​ണ​ക്കാ​ട്​ ന​ൽ​കു​ന്നു

റിയാദ് ബീറ്റ്സ്; പ്രവേശന പാസുകൾ സ്വന്തമാക്കാൻ തിരക്കുകൂട്ടി കലാസ്വാദകർ

റി​യാ​ദ്: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം റി​യാ​ദി​ൽ അ​ര​​ങ്ങൊ​രു​ങ്ങു​ന്ന ക​ല​യു​ടെ മ​ഹോ​ത്സ​വ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​സു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി ക​ലാ​സ്വാ​ദ​ക​ർ. ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ ​ഫ്ര​ൻ​ഡ്’ ആ​പ്പും ഈ ​മാ​സം 29ന്​ ​റി​യാ​ദ്​ മ​ല​സി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​ന്റെ റൂ​ഫ്​ ടോ​പ് അ​രീ​ന​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘റി​യാ​ദ് ബീ​റ്റ്സ്’ സം​ഗീ​ത വി​നോ​ദ പ​രി​പാ​ടി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​ന്റെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും കോ​ൺ​ടാ​ക്ട്​ പോ​യ​ൻ​റു​ക​ളി​ലും അ​ന്വേ​ഷ​ണ​ങ്ങ​ളും വി​ൽ​പ​ന​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കു​ടും​ബ​ങ്ങ​ളും ബാ​ച്ചി​ലേ​ഴ്‌​സും ഒ​രു​പോ​ലെ ആ​ഗ്ര​ഹി​ക്കു​ന്ന വേ​ദി​യാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള ക​ലാ​സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ.

റി​യാ​ദി​ൽ പ്ര​വാ​സി​ക​ളു​ടെ സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​ഞ്ഞ​മി​ല്ലെ​ങ്കി​ലും പ്ര​ഫ​ഷ​ന​ൽ സ്വ​ഭാ​വ​ത്തി​ലു​ള്ള മി​ക​വു​റ്റ പ​രി​പാ​ടി എ​ന്ന നി​ല​യി​ലാ​ണ്​ റി​യാ​ദ് ബീ​റ്റ്സ് സം​ഗീ​ത ക​ലോ​ത്സ​വ​ത്തി​​ന്റെ പ്ര​സ​ക്തി. പ​രി​മി​തി​ക​ളി​ല്ലാ​തെ മ​ല​യാ​ള ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യ​ത്തി​ലും ഭൂ​മി​ക​യി​ലു​മാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ കേ​ര​ള​ത്തി​​ന്റെ ക​ലാ​സാം​സ്കാ​രി​ക പ്ര​തി​നി​ധാ​നം കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി. എ​ല്ലാ പ്രേ​ക്ഷ​ക​രും ഇ​ഷ്​​ട​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്മാ​ർ, ഏ​വ​ർ​ക്കും എ​ത്തി​ച്ചേ​രാ​ൻ പ​റ്റു​ന്ന, മി​ക​ച്ച​തും ഹൃ​ദ്യ​വു​മാ​യ സം​ഘാ​ട​നം എ​ന്നീ നി​ല​ക​ളി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​താ​യി​രി​ക്കും പ​രി​പാ​ടി.

റി​യാ​ദി​ലെ ഏ​റ്റ​വും വ​ലി​യ മ​ഹോ​ത്സ​വ​മാ​യി പ്ര​വാ​സ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ ‘അ​ഹ്​​ല​ൻ കേ​ര​ള’​യു​ടെ സം​ഘാ​ട​ന നൈ​പു​ണ്യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​ഹൃ​ദ​യ​ത്തി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്ന​ത്. കേ​ര​ളീ​യ ക​ല​ക​ളും തെ​ന്നി​ന്ത്യ​ൻ വാ​ന​മ്പാ​ടി ചി​ത്ര​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം.

വി​നോ​ദ മ​ന്ത്രാ​ല​യ​ത്തി​​ന്റെ അ​നു​മ​തി​യോ​ടെ ന​ട​ത്തു​ന്ന ‘റി​യാ​ദ് ബീ​റ്റ്സ്’ നാ​ട്ടി​ൽ നി​ന്നു​ള്ള യു​വ താ​ര​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​ഗീ​ത ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പ​കി​ട്ടേ​കാ​ൻ ഡാ​ൻ​സ് മാ​സ്​​റ്റ​ർ വി​ഷ്ണു​വി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ലെ പോ​ൾ സ്​​റ്റാ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ ക​ലാ​കാ​ര​ന്മാ​രും പ​ങ്കു​ചേ​രും.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന രീ​തി​യി​ലു​ള്ള മി​ത​മാ​യ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 1,000 റി​യാ​ലി​​ന്റെ റെ​ഡ് കാ​ർ​പെ​റ്റ് (നാ​ല്​ സീ​റ്റ്), 500 റി​യാ​ലി​ന് പ്ലാ​റ്റി​നം (നാ​ല്​ സീ​റ്റ്), 250 റി​യാ​ലി​ന്റെ ഡ​യ​മ​ണ്ട് (നാ​ല്​ സീ​റ്റ്), 40 റി​യാ​ലി​ന് ഗോ​ൾ​ഡ് (ഒ​രാ​ൾ​ക്ക്) എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് ഇ​രി​പ്പി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ൾ കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ വി​വി​ധ മ​ല​യാ​ളി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ഫി​സി​നെ​യും സ​മീ​പി​ക്കാം. റി​യാ​ദി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ൽ​ഖ​ർ​ജ്, മു​സാ​ഹ്​​മി​യ, ശ​ഖ്‌​റ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​ൺ​ലൈ​നി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഷോ​പ്പു​ക​ളി​ൽ​നി​ന്നും വ്യ​ക്തി​ക​ളി​ൽ​നി​ന്നും നേ​രി​ട്ട് ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത വി​ദൂ​ര​ത്തു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ടും വി​ധം ഓ​ൺ​ലൈ​നി​ലും പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. https://zomra.sa/en/event/riyadh-beats/ എ​ന്ന ലി​ങ്ക് വ​ഴി ബാ​ങ്ക് ക്രെ​ഡി​റ്റ് / ഡെ​ബി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാം. ടി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0504507422, 0559576974 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Riyad Beets; Art lovers thronged to get their entry passes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.