റിയാദ്: റിയാദിലെ ഗുബേരയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച തൃശൂർ സ്വദേശി ബഷീറിെൻറ (52) മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഖബറടക്കി. വെള്ളിയാഴ്ച അസർ നമസ്കാരാനന്തരം എക്‌സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ നമസ്കാരശേഷം നസീമിലെ മഖ്ബറയിൽ ഖബറടക്കുകയായിരുന്നു.
തനിമയുടെയും പ്രവാസി സാംസ്കാരിക വേദിയുടെയും നിരവധി പ്രവർത്തകർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ബഷീർ താമസസ്ഥലത്തു വെച്ചു മരിച്ചത്. 30 വർഷമായി സൗദിയിലുള്ള ബഷീർ സടെക്സ് എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. തനിമയുടെ സജീവ പ്രവർത്തകനും ഹജ്ജ് വളൻറിയർ ടീം അംഗവുമായിരുന്നു.
പിതാവ്: ഇബ്രാഹിം. മാതാവ്: ആമിന. ഭാര്യ: ജസീല. മക്കൾ: ജാസ്മിൻ, സൽവ, ഷഹനാസ് അമൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.