റിയാദ്: കേരളത്തിലെ പ്രമുഖ മത ഭൗതിക വൈജ്ഞാനിക സമുച്ചയങ്ങളിലൊന്നായ ‘കാവനൂർ മജ്മഇ’ന് റിയാദ് കമ്മിറ്റി നിലവിൽവന്നു. ബത്ഹ ഡി പാലസ് ഹോട്ടലിൽ ചേർന്ന മജ്മഅ് ഗുണകാംക്ഷികളുടെ യോഗത്തിൽ എസ്.ഐ.സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഇഖ്ബാൽ കാവനൂർ അധ്യക്ഷത വഹിച്ചു. മജ്മഅ് സെക്രട്ടറി സി.എം. കുട്ടി സഖാഫി വെള്ളേരി ഉദ്ഘാടനം ചെയ്തു. ഐ.പി. ഉമർ വാഫി കാവനൂർ കർമ പദ്ധതി അവതരിപ്പിച്ചു.
നൗഫൽ വാഫി മണ്ണാർക്കാട്, സലീം വാഫി മൂത്തേടം, നൂർ ശമീർ വാഫി വെള്ളേരി, മുജീബ് സി.കെ തവരാപറമ്പ്, യാസർ അറഫാത്ത് വാഫി പട്ടാമ്പി, ആഷിഖ് ചെമ്മാണിയോട് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ഹബീബുല്ല പട്ടാമ്പി (അഡ്വൈസറി ചെയർമാൻ), എൻ.സി. മുഹമ്മദ് ഹാജി കണ്ണൂർ, ബഷീർ ഫൈസി ചുങ്കത്തറ, ബഷീർ ചേലേമ്പ്ര, നിസാർ മെരുവമ്പായി, അബൂബക്കർ ഹാജി പൂക്കോട്ടൂർ, അലവി ഹാജി പൂക്കൊളത്തൂർ, സൈതലവി ഫൈസി പനങ്ങാങ്ങര (വൈസ് ചെയർമാന്മാർ), നൗഫൽ വാഫി മണ്ണാർക്കാട് (പ്രസിഡൻറ്), സി.കെ. അബ്ദുൽ സലീം വാഫി മൂത്തേടം (ജനറൽ സെക്രട്ടറി).
ഇഖ്ബാൽ കാവനൂർ (ട്രഷറർ), നൂർ ശമീർ വാഫി വെള്ളേരി, യാസർ അറഫാത്ത് വാഫി പട്ടാമ്പി, ശമീർ പി. മണ്ണാർക്കാട്, ശമീർ പുത്തൂർ, പി.കെ. അശ്റഫ് ഫൈസി ഇരുവേറ്റി, ഐ.ടി.ഐ. മുബാറക് (വൈസ് പ്രസിഡന്റുമാർ), ആഷിഖ് ചെമ്മണിയോട്, എം.പി. മുബാറക് കടുങ്ങല്ലൂർ.
മുജീബ് സി.കെ. തവരാപറമ്പ്, ഫൈസൽ കണ്ണിയൻ കാരാപറമ്പ്, ശാഫി ദാരിമി പൂക്കോട്ടൂർ (സെക്രട്ടറിമാർ), ശരീഫ് അരീക്കോട്, ബഷീർ താമരശ്ശേരി, സി.കെ. ജലീൽ വെള്ളേരി, സാജി കണ്ണിയൻ, സാജിദ് കുണ്ടുകുളി ചെങ്ങര, വി.സി. നാസർ പെരുംപറമ്പ്, സുൽത്താൻ കാവനൂർ, ശഫീഖ് കാവനൂർ, പി.ടി.പി മുഖ്താർ കണ്ണൂർ (എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.