റിയാദ് ഫ്രണ്ട്
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിഴക്കുഭാഗത്തുള്ള ഷോപ്പിങ്, ബിസിനസ് ലക്ഷ്യസ്ഥാനമായ ‘റിയാദ് ഫ്രണ്ടി’െൻറ പേര് ‘റോഷൻ ഫ്രണ്ട്’ എന്നാക്കി മാറ്റും. രാജ്യത്തെ പ്രമുഖ ദേശീയ റിയൽ എസ്റ്റേറ്റ് ഡെവലപ്പറും പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ ഉടമസ്ഥതയിലുള്ള പ്രധാന പ്രോജക്ടുകളിലൊന്നുമായ റോഷൻ ഗ്രൂപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റോഷൻ ഫ്രണ്ട് എന്ന പുനർനാമകരണം അതിലെ താമസക്കാരുടെ ജീവിതത്തെ സമ്പന്നമാക്കുകയും പാർപ്പിടം, ജോലി, വിനോദം എന്നിവ സമന്വയിപ്പിക്കുന്ന പുതിയ ജീവിതശൈലി പ്രദാനം ചെയ്യുകയും ചെയ്യുന്ന സംയോജിതവും സുസ്ഥിരവുമായ സമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള ഗ്രൂപ്പിെൻറ പ്രതിബദ്ധതയുടെ സ്ഥിരീകരണമാണെന്ന് റോഷൻ ഗ്രൂപ് സൂചിപ്പിച്ചു.
പേര് മാറ്റുന്നത് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ നഗരജീവിതത്തിെൻറ ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മികവിെൻറയും ഉയർച്ചയുടെയും പുതിയ യുഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും റോഷൻ ഗ്രൂപ് പറഞ്ഞു.
റിയാദ് ഫ്രണ്ടിെൻറ പുനർനാമകരണം റോഷെൻറ നഗരവികസന തന്ത്രത്തിലെ പ്രധാന വഴിത്തിരിവാണെന്ന് സി.ഇ.ഒ ഡേവിഡ് ഗ്രോവർ വിശദീകരിച്ചു. ഇത് രാജ്യത്തിെൻറ നഗര ഭൂപ്രകൃതി മാറ്റുന്നതിനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത സ്ഥിരീകരിക്കുന്നു.
ഇത് ഗ്രൂപ്പിെൻറ യാത്രയിലെ കേന്ദ്രബിന്ദുവിനെ പ്രതിനിധീകരിക്കുന്നു. അതിെൻറ കാഴ്ചപ്പാടിനെ റിയാദിെൻറ ഹൃദയഭാഗത്തും പൊതുവേ രാജ്യത്തിെൻറ തലത്തിലും മൂർത്തമായ യാഥാർഥ്യത്തിലേക്ക് വിവർത്തനം ചെയ്യുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
റോഷൻ ഫ്രണ്ട് അതിെൻറ എട്ട് ഘട്ട വികസനം പൂർത്തിയാകുമ്പോൾ ഭവനവിതരണ പദ്ധതിയിലേക്ക് ഏകദേശം 30,000 പുതിയ വീടുകൾ ചേർക്കും. വിസ്തീർണം ഏകദേശം 80,000 ചതുരശ്ര മീറ്ററാണ്. പ്രതിവർഷം 10 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കുന്നു. ലോകോത്തര ആധുനിക തൊഴിലിടങ്ങൾ ഉൾപ്പെടുന്ന 80,000 ചതുരശ്ര മീറ്റർ വാണിജ്യ മേഖലക്കുണ്ട്.
ഒരു കിലോമീറ്റർ ദൂരത്തേക്ക് വ്യാപിച്ചുകിടക്കുന്ന പാർക്കുകളും ഹരിതയിടങ്ങളും പദ്ധതിയെ വേറിട്ടുനിർത്തുന്നു. കൂടാതെ ഫിറ്റ്നസ് സെൻറർ, ഫോർ സ്റ്റാർ ഹോട്ടൽ, മീറ്റിങ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ എന്നിങ്ങനെ ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.