റിയാദ്: റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ റിയാദ്) പുതുവർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാബിൻ ജോർജ് (പ്രസി.), ഫഹദ് മുഹമ്മദ് (വൈസ് പ്രസി.), എം.പി. ഷഹ്ദാൻ (ജന. സെക്ര.), അമീൻ (ജോ. സെക്ര.), സെൽവകുമാർ (ട്രഷ.), ഷജിൽ (ജോ. ട്രഷ.), സുബൈർ (ടൂർണമെൻറ് കൺ.), റഫീഖ് രാജ (ടൂർണമെന്റ് അസി. കൺ.), നജീം (ഗ്രൗണ്ട് കൺ.), മുഹമ്മദ് ഷിബു (ഗ്രൗണ്ട് അസി. കൺ.), അൻസീം ബഷീർ (മീഡിയ കൺ.), അബ്ദുൽ റജ്മൽ (മീഡിയ അസി. കൺ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് റിഷാദ് എളമരം തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫികളും ചടങ്ങിൽ വെച്ച് കൈമാറി. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും ട്രാവൻകൂർ സി.സി ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങിയപ്പോൾ റണ്ണേഴ്സ്അപ്പ് ട്രോഫിയും പ്രൈസ് മണിയും ലയൺസ് ഇലവൻ ക്ലബ് അംഗങ്ങൾ ഏറ്റുവാങ്ങി.
ടൂർണമെന്റിലെ ബെസ്റ്റ് ബാറ്ററായും മാൻ ഓഫ് ദ സീരീസായും തെരഞ്ഞെടുക്കപ്പെട്ട ടി.സി.സിയുടെ സൽമാനും, ബെസ്റ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട ടി.സി.സിയുടെ നദീമും ട്രോഫികൾ ഏറ്റുവാങ്ങി. ടൂർണമെന്റ് മാച്ചുകളിലെ മാൻ ഓഫ് ദ മാച്ച് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു. എക്സിക്യൂട്ടിവ് യോഗം നജീം, അൻസീം ബഷീർ, സെൽവകുമാർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.