റിയാദ്: പ്രവാസി ക്ഷേമനിധി പോലുള്ള ക്ഷേമ പദ്ധതികളിൽ ഭാഗഭാക്കായി നോർക്കയിൽനിന്നും സർക്കാരിൽനിന്നും ഉള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ഗൾഫ് മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി സമൂഹം തയാറാവണമെന്നും ഈ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കാൻ കെ.എം.സി.സി കൂട്ടായ്മകൾ മുൻകൈയെടുക്കണമെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ റജുലാ പെലത്തൊടിക്ക് ബത്തയിലെ ലൂമാർട് ഓഡിറ്റോറിയത്തിൽ കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മലപ്പുറം മണ്ഡലം റിയാദ് കെ.എം.സി.സി സെക്രട്ടറി സി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കടമ്പോട്ട്, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ, യൂനുസ് നാണത്ത്, യൂനുസ് കൈതക്കോടൻ, പി.പി. നസീർ, ശുക്കൂർ വടക്കേമണ്ണ, അമീറലി വലിയാട്, ജംഷീർ വലിയാട്, അസീസ് കോഡൂർ, ഷാജു പെലത്തൊടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.