റിയാദ്: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ കേരള ജനതയെ ഹൃദയത്തോട് ചേർത്ത നേതാക്കളായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമെന്ന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് നേതാക്കളായിരുന്ന ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, എം.ഐ. തങ്ങൾ എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു.
പൊതുപ്രവർത്തന രംഗത്ത് അവർ പുലർത്തിയ കളങ്കരഹിതമായ ജീവിതമാണ് മരണശേഷവും അവർക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി. ബത്ഹയിലെ അപ്പോളൊ ഡിമോറ ഹോട്ടലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുസ്സലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക്, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, യു.പി. മുസ്തഫ, സത്താർ താമരത്ത്, റഫീഖ് ഹസ്സൻ വെട്ടത്തൂർ എന്നിവർ സംസാരിച്ചു. ഇത്തവണ ഹജ്ജ് സേവനത്തിനായി റിയാദിൽ നിന്നും പോയ കെ.എം.സി.സി വളന്റിയർമാർക്ക് ചടങ്ങിൽ സ്വീകരണം നൽകി. വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം
ചെയ്തു. സെൻട്രൽ, ജില്ല, മണ്ഡലം, ഏരിയ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.