റിയാദ്: കിങ് സൽമാൻ അന്താരാഷ്ട്ര അറബിക് ഭാഷാ അക്കാദമി 2024ലെ അവാർഡ് ജേതാക്കളെ ആദരിച്ചു. നാല് പ്രധാന ശാഖകളിലായി 16 ലക്ഷം റിയാലാണ് സമ്മാനത്തുക. ഓരോ ശാഖയിലെയും ഓരോ വിജയിക്കും രണ്ട് ലക്ഷം റിയാൽ വീതം ലഭിച്ചു. സാംസ്കാരിക മന്ത്രിയും അക്കാദമിയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാന്റെ രക്ഷാകർതൃത്വത്തിലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
അറബി ഭാഷ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുക, ഭാഷ കമ്പ്യൂട്ടർവത്ക്കരിക്കുക, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സേവനം നൽകുക, ഭാഷയിലെ ഗവേഷണം, ശാസ്ത്രീയ പഠനം, ഭാഷയിൽ അവബോധം പ്രചരിപ്പിക്കുക, ഭാഷാപരമായ കമ്യൂണിറ്റി സംരംഭങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് അവാർഡിന്റെ ശാഖകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.