നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ച സെ​ലി​ബ്രി​റ്റി​ക്ക് ല​ക്ഷം റി​യാ​ൽ പി​ഴ

റി​യാ​ദ്​: നി​യ​മ​വി​രു​ദ്ധ പ​ര​സ്യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച സ്‌​നാ​പ് ചാ​റ്റ് സെ​ലി​ബ്രി​റ്റി​ക്ക് ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് മീ​ഡി​യ റെ​ഗു​ലേ​ഷ​ന്‍ ഒ​രു ല​ക്ഷം റി​യാ​ല്‍ പി​ഴ ചു​മ​ത്തി. ഇ​യാ​ളു​ടെ മീ​ഡി​യ ലൈ​സ​ന്‍സ് 30 ദി​വ​സ​ത്തേ​ക്ക് സ​സ്​​പെ​ൻ​ഡ്​ ചെ​യ്തി​ട്ടു​മു​ണ്ട്.

റി​യ​ല്‍ എ​സ്റ്റേ​റ്റ്, സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളി​ലും ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്താ​ണ് സെ​ലി​ബ്രി​റ്റി നി​യ​മ​വി​രു​ദ്ധ പ​ര​സ്യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

വ്യാ​ജ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ര​സ്യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഓ​ഡി​യോ വി​ഷ്വ​ല്‍ മീ​ഡി​യ നി​യ​മ​ത്തി​ലെ പ​ത്താം വ​കു​പ്പും സ​ഭ്യ​ത​ക്ക് നി​ര​ക്കാ​ത്ത ഭാ​ഷ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​ര​സ്യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് അ​നു​ശാ​സി​ക്കു​ന്ന ഓ​ഡി​യോ വി​ഷ്വ​ല്‍ മീ​ഡി​യ നി​യ​മ​ത്തി​ലെ പ​തി​മൂ​ന്നാം വ​കു​പ്പും ലം​ഘി​ച്ച​തി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

ഇ​വ​രു​ടെ മീ​ഡി​യ ലൈ​സ​ന്‍സ് 30 ദി​വ​സ​ത്തേ​ക്ക് സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​താ​യും ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് മീ​ഡി​യ റെ​ഗു​ലേ​ഷ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - lakh riyals fined for celebrity who published illegal ad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.