റിയാദ്: കലാലയം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന 14ാമത് പ്രവാസി സാഹിത്യോത്സവ് വെളളിയാഴ്ച നടക്കും. ആർ.എസ്.സി റിയാദ് സോൺ സാഹിത്യോത്സവ് മത്സരങ്ങൾക്കാണ് രാവിലെ ഏഴ് മുതൽ മലസ് ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിൽ തുടക്കമാകുന്നത്.
കലാസാഹിത്യ രംഗത്ത് പ്രവാസി വിദ്യാർഥി, യുവജനങ്ങൾക്കിടയിലെ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയാണ് സാഹിത്യോത്സവ്. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ് സോൺ തലത്തിൽ പ്രതിഭകൾ മാറ്റുരക്കുന്നത്. കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍ എന്നീ വിഭാഗങ്ങളിലായി 69 ഇനങ്ങളിൽ 400ലധികം മത്സരാർഥികൾ സാഹിത്യോത്സവിെൻറ ഭാഗമാകും.
വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, നശീദ, കാലിഗ്രാഫി, മാഗസിന് ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കായി സാഹിത്യോത്സവ് നഗരിയിൽ നാല് വേദികളാണ് ഒരുക്കിയിട്ടുള്ളത്. അബ്ദുറഹ്മാൻ സഖാഫി (ചെയർമാൻ), ഫൈസൽ മമ്പാട് (ജന. കൺ.), ശുഹൈബ് സഅദി, ജംഷീർ ആറളം എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ സംഘാടകസമിതിയാണ് സാഹിത്യോത്സവ് നിയന്ത്രിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.