റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ വിപുലമായ പരിപാടികളോടെ സൗദി ദേശീയ ദിനം ആഘോഷിച്ചു. റിയാദ് മീഡിയ ഫോറം കൺവീനർ ജലീൽ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. സൗദിയുടെ സംസ്കാരിക ചരിത്രവും പൈതൃക ചരിത്രവും വിളിച്ചോതുന്ന പരിപാടികളും ആധുനിക സൗദിയെ പരിചയപ്പെടുത്തുന്ന മത്സരങ്ങളും കുട്ടികൾക്ക് നവ്യാനുഭവമായി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അംജദ് അൻവാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാസിൽ പുളിക്കൽ നന്ദിയും പറഞ്ഞു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, അഡ്വ. അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. ടി.പി. വാജിദ്, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജിൽ, ഇഖ്ബാൽ വേങ്ങര, വാജിദ് ചെറുമുക്ക്, അബ്ദുസ്സലാം ബുസ്താനി, സിയാദ് തൃശൂർ, റജീന കണ്ണൂർ, റുക്സാന പാലത്തിങ്ങൽ, സിൽസില കബീർ, റംല ടീച്ചർ, ജുമൈലത്ത് എന്നിവർ നേതൃത്വം നൽകി. മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ റെയിൽ സ്ട്രീറ്റിലാണ് സലഫി മദ്റസ പ്രവർത്തിക്കുന്നത്. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 0562508011 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.