റിയാദ്: ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി റിയാദ് സീസൺ പരിപാടിയോടനുബന്ധിച്ച് ബൊളിവാർഡിൽ 'ഫാന്റസി നൈറ്റ്' സംഘടിപ്പിച്ചു.
ഡ്രോണുകൾ ഉപയോഗിച്ച് ഒരുക്കിയ എയർക്രാഫ്റ്റ് സ്ക്രീൻ ഷോ മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ പ്രദർശനമായി. ഒപ്പം കരിമരുന്ന് പ്രദർശനങ്ങളും ഉണ്ടായിരുന്നു. ലോകപ്രശസ്ത ജമൈക്കൻ കലാകാരൻ സീൻ പോൾ അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും പ്രേക്ഷകരിൽ ആവേശമുണ്ടാക്കി.
'ബൗൾവാർഡ് റിയാദ് സിറ്റി', 'വിന്റർ വണ്ടർലാൻഡ്' എന്നീ പ്രദേശങ്ങളിൽ ഒരുക്കിയ ഷോ കാണാൻ പതിനായിരങ്ങളാണ് ഒരുമിച്ചുകൂടിയത്. റിയാദ് സീസണിലെ സന്ദർശകരുടെ എണ്ണം ഇതിനകം 1.4 കോടി കവിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.