റിയാദ്: റിയാദിനടുത്തുണ്ടായ വാഹനാപകടത്തിൽ ഈജിപ്ഷ്യൻ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉംറ നിർവഹിക്കാനായി റിയാദിൽ നിന്നും സ്വന്തം വാഹനത്തിൽ പുറപ്പെട്ട കുടുംബനാഥനും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബമാണ് റിയാദിൽ നിന്നും അകലെ അൽ ഖുവായ റോഡിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
ഭർത്താവും ഭാര്യയും രണ്ട് കുട്ടികളും തത്സമയം മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഈ കുട്ടിയെ റിയാദ് കിങ് സൽമാൻ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു കുട്ടികൾ അൽ ഖുവായ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും പരിക്കേറ്റ കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കാനും ഈജിപ്ഷ്യൻ മാൻപവർ മന്ത്രി മുഹമ്മദ് സഫാൻ സൗദിയിലെ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയത്തിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.