റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിച്ച റോയൽ റിഫാ മെഗാ കപ്പ് സീസൺ ത്രീയിൽ ശക്തരായ ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിനെ തോൽപിച്ച് ഐ.ബി ടെക് ലാന്റേൺ എഫ്.സി വിജയിച്ചു. മുഴുവൻ പോരാട്ടവീര്യവും പുറത്തെടുത്ത വാശിയേറിയ ഫൈനൽ മത്സരത്തിൽ സമനിലയെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ഒരു ഗോളിന് കീഴ്പ്പെടുത്തിയാണ് ലാന്റേൺ എഫ്.സി റിഫ മെഗാകപ്പിൽ മുത്തമിട്ടത്. ശക്തരായ കേരള ഇലവനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെമി ഫൈനലിൽ തളച്ചാണ് ഐബി ടെക് ലാന്റേൺ എഫ്.സി ഫൈനലിലെത്തിയത്.
ബ്ലാസ്റ്റേഴ്സ് വാഴക്കാടാകട്ടെ സ്പോർട്ടിങ് എഫ്.സിയെ (2-0) തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ലാന്റേണിനുള്ള വിന്നേഴ്സ് ട്രോഫി റോയൽ ട്രാവൽസ് പ്രതിനിധി ഹാരിസ് കാവുങ്ങലും പ്രൈസ് മണി റിഫ ട്രഷറർ കരീം പയ്യനാടും സമ്മാനിച്ചു. വാഴക്കാടിനുള്ള റണ്ണേഴ്സ് ട്രോഫി റഹ്മാൻ മുനമ്പത്ത് (എം.കെ ഫുഡ്സ് എം.ഡി), പ്രൈസ് മണി സൈഫു കരുളായി (റിഫ ജനറൽ സെക്രട്ടറി) എന്നിവർ കൈമാറി.
മികച്ച കീപ്പർ അഭിജിത്ത് ബ്ലാസ്റ്റേഴ്സ് വാഴക്കാട്, ബെസ്റ്റ് ഡിഫൻഡർ മുജീബ് ലാന്റേൺ എഫ്.സി, ബെസ്റ്റ് െപ്ലയർ ഇബ്നു ലാന്റേൺ എഫ്.സി, ടോപ് സ്കോറർ നിയാസ് ഫോക്കസ് ലൈൻ എഫ്.സി എന്നിവർക്കുള്ള അവാർഡുകൾ ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ നാസർ മാവൂർ, കൺവീനർ ഇംതിയാസ് ബംഗാളത്, ജോ.കൺവീനർ ആദിൽ തങ്ങൾ, വളന്റിയേഴ്സ് ക്യാപ്റ്റൻ സൈനുൽ ആബിദ് പാണ്ടിക്കാട്, വളന്റിയേഴ്സ് ലീഡർമാരായ ഉമ്മർ അമാനത്ത്, ഷഫീക്ക് പരപ്പനങ്ങാടി എന്നിവർ സമ്മാനിച്ചു.
മത്സരങ്ങൾ നിയന്ത്രിച്ച നാസർ എടക്കര, അമീർ, ശരീഫ് പാറക്കൽ, നജീബ്, അൻസാർ, മുഹമ്മദ് അഷ്റഫ്, ഹസ്സൻ, സൽമാൻ ഫാരിസ് എന്നിവരെയും മാധ്യമ പ്രവർത്തകരായ അഷ്റഫ് കൊടിഞ്ഞി, ആഷിക്, നിയാസ്, മുഹമ്മദ് സുഹൈർ എന്നിവരെയും ടൂർണമെൻറ് കമ്മിറ്റി അനുമോദിച്ചു.
അണ്ടർ 14, 18 യൂത്ത് സോക്കർ അക്കാദമി ഫൈനൽ മത്സരവും ഇസ്കാൻ സ്റ്റേഡിയത്തിൽ നടന്നു. റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര, സൈദലവി, അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.