രിസാല സ്​റ്റഡി സർക്കിൾ സംഘടിപ്പിച്ച ‘തർതീലി’ൽ വിജയിച്ച റിയാദ്​ സോൺ ടീം ട്രോഫിയുമായി

ആർ.എസ്.സി സൗദി ഈസ്​റ്റ്​ നാഷനൽ ‘തർതീൽ’ സമാപിച്ചു

ബുറൈദ: രിസാല സ്​റ്റഡി സർക്കിൾ (ആർ.എസ്.സി) റമദാനിൽ സംഘടിക്കുന്ന ഖുർആൻ മത്സരങ്ങളുടെ ആറാമത് എഡിഷൻ ‘തർതീൽ’ ഗ്രാൻഡ് ഫിനാലെ അൽ ഖസീമിൽ സമാപിച്ചു. ദമ്മാം, റിയാദ് നോർത്ത്, റിയാദ് സിറ്റി, അൽ ഖസീം, ഹാഇൽ, അൽഖോബാർ, ജുബൈൽ, അൽ ജൗഫ്, അൽ അഹ്‌സ തുടങ്ങിയ ഒമ്പത്​ സോണുകളിൽനിന്ന് മത്സരിച്ച് വിജയിച്ചെത്തിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ഗ്രാൻഡ്​ ഫിനാലെയിൽ മാറ്റുരച്ചത്.

ഖുർആൻ പാരായണം, മനഃപാഠം, ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ റിയാദ് നോർത്ത്, റിയാദ് സിറ്റി സോണുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അൽ ഖോബാർ, ദമ്മാം സോണുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. വിവിധ ഇനങ്ങളിലായി കൂടുതൽ വ്യക്തിഗത പോയിൻറ്​ നേടിയ റിയാദ് നോർത്ത് സോണിലെ സയ്യിദ് അലവി ഫാളിലിയെ തർതീൽ പ്രതിഭയായി തെരഞ്ഞെടുത്തു.

ഇഫ്താറോടുകൂടി നടന്ന സമാപന സമ്മേളനം എസ്​.വൈ.എസ്​ കേരള സാന്ത്വനം ചെയർമാൻ ഡോ. അബ്​ദുൽ സലാം മുസ്‌ലിയാർ ദേവർശാല ഉദ്‌ഘാടനം ചെയ്തു. നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ചു. ആർ.എസ്.സി ഗ്ലോബൽ കലാലയം സെക്രട്ടറി സലിം പട്ടുവം തർതീൽ സന്ദേശ പ്രഭാഷണം നടത്തി. എസ്​.എസ്​.എഫ്​ ഗോൾഡൻ ഫിഫ്റ്റി ഐക്യദാർഢ്യ സന്ദേശം പ്രവാസി രിസാല മാനേജിങ് ഡയറക്ടർ സിറാജ് വേങ്ങര നിർവഹിച്ചു.

ബ്ലഡ് ഡൊണേഷൻ ചാരിറ്റി ഡയറക്ടർ ശൈഖ്​ അബ്​ദുറഹ്‌മാൻ അൽ ഫൗസാൻ, ഐ.സി.എഫ് പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സോമ, സെൻട്രൽ പ്രസിഡൻറ്​ ഹംസ മുസ്‌ലിയാർ, ഡോ. മഹ്​മൂദ് മൂത്തേടം, സ്വാഗതസംഘം ചെയർമാൻ അബു സ്വാലിഹ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. കെ.എം.സി.സി പ്രതിനിധി ബഷീർ വെള്ളില, മാധ്യമ പ്രവർത്തകൻ അസ്‌ലം കൊച്ചുകലുങ്ക്​, ഖസീം യൂനിവേഴ്സിറ്റി പ്രഫ. ഡോ. മുഹമ്മദ് ഫൗസാൻ, കളർ ക്രാഫ്റ്റ് ജനറൽ മാനേജർ അഹ്‌മദ്‌ ഫാദി അൽഹർബി തുടങ്ങിയവർ രിസാല സ്​റ്റഡി സർക്കിൾ ഗ്ലോബൽ വിസ്‌ഡം സെക്രട്ടറി കബീർ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. രിസാല സ്​റ്റഡി സർക്കിൾ നാഷനൽ ജനറൽ സെക്രട്ടറി റഊഫ് പാലേരി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സിദ്ധീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.