യാംബു: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആർ.എസ്.സി) 13ാം എഡിഷന് യാംബു സോൺ സാഹിത്യോത്സവ് ഒക്ടോബർ 20ന് യാംബുവില്‍ നടക്കും. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറല്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക. യാംബു മേഖലയിൽനിന്നുള്ള 30 വയസ്സിനു താഴെയുള്ള സ്ത്രീകളും പുരുഷന്മാരും വിദ്യാര്‍ഥികളുമായ മത്സരാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
സാഹിത്യോത്സവിൽ ലിംഗ, മത വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ഥി, യുവജനങ്ങൾക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. യാംബു സോൺ വിജയികൾക്ക് മദീനയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് http://www.kalalayam.rsconline.org/Register.aspx എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് ആർ.എസ്.സി യാംബു സോൺ ജനറല്‍ കണ്‍വീനര്‍ നാസിക് പുളിക്കല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0535003248, 055909827, 0505276965.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.