ജിദ്ദ: കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനം ഗൾഫ് പ്രവർത്തന പ്രക്രിയയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടായിരുവെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഏക ഗൾഫ്, ഒരുമിച്ചുള്ള പ്രവർത്തനങ്ങളും പ്രയാണങ്ങളും ശക്തിപ്പെടുത്തുക എന്നീ വിശാലമായ ചക്രവാളത്തിലേക്ക് മേഖലയെ എത്തിക്കാനാണെന്നും വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു. മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി, ക്ഷേമം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കിരീടാവകാശിയുടെ ജി.സി.സി രാഷ്ട്ര സന്ദർശനം ആരംഭിച്ചത്. വെള്ളിയാഴ്ച കുവൈത്ത് സന്ദർശനത്തോടെയാണ് പൂർത്തിയായത്. ഒമാൻ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധങ്ങളും രാഷ്ട്രീയ, സാമ്പത്തിക, സൈനിക മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതിനു വേണ്ട കാര്യങ്ങൾ രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.