ജുബൈൽ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വില വർധനയെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം ചർച്ച നടത്തി. വിലക്കയറ്റം ഉൾപ്പെടെ ആഗോള, പ്രാദേശിക വിപണികളിൽ യുക്രെയ്ൻ പ്രതിസന്ധിയുടെ ആഘാതം ചർച്ച ചെയ്യുന്നതിനായി സൗദി വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിലാണ് ചർച്ച നടന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് ഷിപ്പിങ്, ലോജിസ്റ്റിക് സേവനങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി.
അടിസ്ഥാന ഉപഭോക്തൃ വസ്തുക്കളുടെയും ചരക്കുകളുടെയും വിലയും നിർമാണച്ചെലവും കുത്തനെ ഉയർന്നുവെന്നും ശില്പശാല വിലയിരുത്തി. 12 സർക്കാർ ഏജൻസികൾ, ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ്, ഭക്ഷ്യ-പാനീയ മേഖലയിൽ പ്രവർത്തിക്കുന്ന റീട്ടെയിലർമാരും മൊത്തവ്യാപാരികളും ഉൾപ്പെടെ 70 പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തതായി മന്ത്രാലയം അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ സ്വകാര്യ മേഖല നേരിടുന്ന എല്ലാ പ്രതിബന്ധങ്ങളും അടിസ്ഥാന വസ്തുക്കളുടെ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും തടസ്സങ്ങളും മറികടക്കാനുള്ള സർക്കാറിന്‍റെ നീക്കം വാണിജ്യ മന്ത്രി മാജിദ് അൽഖസ്സബി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.