റിയാദ്: സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ഫാമിലി ഫോറം വിവിധ കലാപരിപാടികളോടെ ഓൺലൈനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ ഓണപ്പാട്ട് പാടി ഉദ്ഘാടനം ചെയ്തു. ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്ത ഒാൺലൈൻ മീറ്റിൽ ഡോക്ടർമാരായ തമ്പി വേലപ്പൻ, എ.വി. ഭരതൻ, രാജു വർഗീസ് എന്നിവരും ജയൻ കൊടുങ്ങല്ലൂർ, ഷക്കീബ് കൊളക്കാടൻ, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബ്ഹാൻ, റാഷിദ് ഖാൻ, പി.കെ. സലാം എന്നിവരും തങ്ങളുടെ 'ഓർമയിലെ ഒരു ഓണം' സദസ്സുമായി പങ്കുവെച്ചു.
റന മറിയം, സലിം ചാലിയം എന്നിവരുടെ ഓണപ്പാട്ടുകളും ജലീൽ കൊച്ചിൻ പാടിയ മലയാളം ഹിന്ദി ഗാനങ്ങളും കാതറിൻ കുരുവിളയുടെ ക്ലാസിക്കൽ ഡാൻസും മികവുറ്റതായി. മനോഹരമായ പൂക്കളം നിർമിച്ച് നൈനിക വിനോദ്, മീനാക്ഷി, അഭിനവ് മനോജ്, ശ്രീകല ടീച്ചർ, പത്മിനി യു. നായർ എന്നിവരും രംഗത്തെത്തി. കരുണാകരൻ പിള്ള അവതരിപ്പിച്ച വെർച്വൽ ഓണസദ്യയും അഞ്ജലി സലീഫ്, അബ്ദുൽ ഗഫാർ, ജാസ്മിൻ റിയാസ് എന്നിവർ സമകാലിക രാഷ്ട്രീയവും നർമവും കലർത്തി അവതരിപ്പിച്ച 'മാവേലിക്കൊരു കത്തും' സദസ്സ് നന്നായി ആസ്വദിച്ചു. മീര റഹ്മാൻ, മുഷ്താരി അഷ്റഫ്, മീന ഫിറോഷ, ഷഹീൻ ബാബു എന്നിവർ സംസാരിച്ചു. നിസാർ കല്ലറ സ്വാഗതവും പി.കെ. ഫർസാന നന്ദിയും പറഞ്ഞു. മൻഷാദ് അംഗലത്തിൽ അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.