ദമ്മാം: കേരളത്തിൽ ആര്.എസ്.എസ് പ്രീണനമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അറസ്റ്റുകളെന്ന് അരുവിക്കര മണ്ഡലം എം.എല്‍.എ ശബരീനാഥ്. ദമ്മാമിൽ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് വികസന മുരടിപ്പാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി . അക്രമ രാഷ്ട്രീയമാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതിനാല്‍ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയമാണ് നടക്കുന്നത്. ഇതിനെതിരായ പ്രചാരണമായിരിക്കും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉയര്‍ത്തിപ്പിടിക്കുക.
ചെങ്ങന്നൂരില്‍ സ്ഥാനാർഥി നിർണയത്തില്‍ തന്നെ യൂ.ഡി.എഫ് മേല്‍ക്കോയ്മ നേടി. പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ അങ്ങേയറ്റം വെറുത്ത് കഴിഞ്ഞതിനാല്‍ യൂ.ഡി.എ.ഫിന് ചെങ്ങന്നൂരില്‍ വിജയം സുനിശ്ചിതമാണ്. ബി.ജെ.പി രാജ്യത്ത് തകര്‍ച്ചയുടെ പാതയിലാണ്. ചെങ്ങന്നൂരിലും അതിെൻറ പ്രതിഫലനം തന്നെയാണ് ബി.ജെ.പിക്ക് ഉണ്ടാവുക.
യൂ.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് ചെങ്ങന്നൂരിൽ മത്സരം. കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധുവും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു. ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി വാര്‍ഷികാഘോഷത്തില്‍ പങ്കടുക്കാന്‍ ദമ്മാമില്‍ എത്തിയതാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.