കേ​ര​ള​സ​ർ​ക്കാ​റി​െൻറ സ​ച്ചാ​ർ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കെ​തി​രെ റി​യാ​ദ് മു​സ്​​ലിം കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം

സ​ച്ചാ​ർ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു –റി​യാ​ദ് മു​സ്​​ലിം കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി

റി​യാ​ദ്: കേ​ര​ള​സ​ർ​ക്കാ​റി​െൻറ സ​ച്ചാ​ർ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ വി​വി​ധ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച സ​ച്ചാ​ർ സം​ര​ക്ഷ​ണ​സ​മി​തി ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ റി​യാ​ദ് മു​സ്​​ലിം കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി. റി​യാ​ദ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്.​ഐ.​സി, എം.​ഇ.​എ​സ്, സി​ജി, ത​നി​മ, ആ​ർ.​ഐ.​സി.​സി, എം.​എ​സ്.​എ​സ് എ​ന്നീ മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി നാ​ഷ​ന​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്‌​ത ഇ​സ്​ാ​ല​മി​ക് സെൻറ​ർ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി ദാ​രി​മി ദി​ബാ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പ്ര​കാ​രം മു​സ്‌​ലിം സ​മു​ദാ​യ​ത്തി​െൻറ മാ​ത്രം ഉ​ന്ന​മ​ന​ത്തി​നാ​യി ത​യാ​റാ​ക്ക​പ്പെ​ട്ട​താ​ണ്. ആ ​പ​ദ്ധ​തി​ക​ളി​ൽ ന്യൂ​ന​പ​ക്ഷ​മെ​ന്ന പേ​രി​ൽ മ​റ്റു വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി മു​സ്​​ലിം​ക​ളു​ടെ അ​വ​കാ​ശം വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ നീ​ക്ക​ത്തെ യോ​ഗം ശ​ക്ത​മാ​യി എ​തി​ർ​ത്തു. മു​സ്​​ലിം സ​മു​ദാ​യ​ത്തെ കൂ​ടു​ത​ൽ പി​ന്നാ​ക്കം ത​ള്ളാ​നും സം​വ​ര​ണ അ​ട്ടി​മ​റി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കി ഇ​ത​ര​സ​മു​ദാ​യ​വു​മാ​യി പു​ല​ർ​ത്തു​ന്ന സൗ​ഹാ​ർ​ദ​ത്തി​ൽ വി​ള്ള​ൽ​വീ​ഴ്ത്താ​നു​മാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് യോ​ഗം വി​മ​ർ​ശി​ച്ചു. സ​ച്ചാ​ർ ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ല്ലാ​ത്ത​പ​ക്ഷം മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും അ​ണി​നി​ര​ത്തി വെ​ർ​ച്വ​ൽ പ്ര​ക്ഷോ​ഭം ന​ട​ത്തി​യും മ​റ്റും സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. എ​സ്.​ഐ.​സി സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്‍മാ​ൻ ഹു​ദ​വി ഖി​റാ​അ​ത്തും ഹ​ബീ​ബു​റ​ഹ്​​മാ​ൻ സ​മാ​പ​ന പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു.

അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ (റി​യാ​ദ്‌ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ), ഖ​ലീ​ല്‍ പാ​ലോ​ട് (ത​നി​മ സാം​സ്കാ​രി​ക വേ​ദി), ഉ​മ​ര്‍ ശ​രീ​ഫ് (റി​യാ​ദ്‌ ഇ​സ്​​ലാ​ഹി സെൻറ​ർ), ഷ​ഫീ​ഖ് കൂ​ടാ​ളി (സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ), റ​ഷീ​ദ് അ​ലി (സി​ജി), സൈ​ത​ല​വി ഫൈ​സി (സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ര്‍), യു.​പി. മു​സ്ത​ഫ (കെ.​എം.​സി.​സി), സൈ​നു​ല്‍ ആ​ബി​ദ് (എം.​ഇ.​എ​സ്), താ​ജു​ദ്ദീ​ന്‍ ഓ​മ​ശ്ശേ​രി (ത​നി​മ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ.​യു. സി​ദ്ദീ​ഖ് അ​വ​താ​ര​ക​നാ​യി​രു​ന്നു. റ​ഹ്‌​മ​ത്തെ ഇ​ലാ​ഹി ന​ദ്‌​വി സ്വാ​ഗ​ത​വും ഹ​ബീ​ബ് വ​ക്കീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sachar Report State Government Attire - Riyadh Muslim Co. Dionization Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.