റിയാദ്: സൗദി അറേബ്യൻ ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ (സദ്വ) ജനറൽ ബോഡിയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. റിയാദ് എക്സിറ്റ് 18ലെ വലീദ് ഇസ്തിറാഹയിൽ നടന്ന യോഗം ചീഫ് കോഓഡിനേറ്റർ സുബൈർ മുക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തഫ്സീർ കൊടുവള്ളി പരിപാടി നിയന്ത്രിച്ചു.
ജോ.സെക്രട്ടറി റഷീദ് വാവാട് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജബ്ബാർ മുക്കം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പരിപാടിക്ക് നയീം നിലമ്പൂർ സ്വാഗതവും ഇല്യാസ് പതിമംഗലം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന 2022-2023ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. തഫ്സീർ കൊടുവള്ളി (പ്രസി.), നയീം നിലമ്പൂർ (ജന. സെക്ര.), ജബ്ബാർ മുക്കം (ട്രഷ.), സുബൈർ മുക്കം, അശ്റഫ് ആയൂർ, ഷാജഹാൻ കൂടരഞ്ഞി (വൈസ് പ്രസി.), നഫീർ മലപ്പുറം, ഫൈസൽ കക്കാട്, ഇല്യാസ് പതിമംഗലം (ജോ. സെക്ര.), കാസിം മുക്കം, നിസാം കൊല്ലം, സി.ടി. മുസ്തഫ (ജോ. ട്രഷ.), റഷീദ് വാവാട്, അശ്റഫ് മാനിപുരം (ഫിനാൻസ് കൺട്രോളർ), ഹനീഫ പട്ടാമ്പി (ചീഫ് കോഓഡിനേറ്റർ), ഫായിസ് വെണ്ണക്കാട് (മീഡിയ കോഓഡിനേറ്റർ), സാലിഫ് ഓമശ്ശേരി (പ്രോഗ്രാം കോഓഡിനേറ്റർ) എന്നീ ഭാരവാഹികൾ ഉൾപ്പെടെ 43 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മിനാർ ചാത്തന്നൂർ, അശ്റഫ് വിതുര, പ്രകാശ് പേരൂർക്കട എന്നിവർ തെരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. ആറു വർഷം കൊണ്ട് ഒന്നേകാൽ കോടിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ മെംബർമാർക്ക് വേണ്ടി നടത്താൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടാതെ മരണപ്പെട്ടവരുടെയും കിടപ്പിലായ മെംബർമാരുടെയും കുടുംബത്തിന് നൽകുന്ന മാസാന്ത ധനസഹായം 4,000 രൂപയായി ഉയർത്തിയതായും ജനറൽ ബോഡിയിൽ ഭാരവാഹികൾ പ്രഖ്യാപി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.