മക്ക: ഹജ്ജിെൻറയും ഉംറയുടെയും പ്രധാന കർമങ്ങളിൽ ഒന്നാണ് സഫയുടെയും മർവയുടെയും ഇടയിലുള്ള ഓട്ടം (സഅ്യ്). തീർഥാടകർ ഈ രണ്ടു കുന്നുകൾക്കിടയിൽ പ്രയാണം നടത്താതെ ഹജ്ജ് കർമം പൂർത്തിയാവില്ല. മസ്ജിദുൽ ഹറാമിനോട് ചേർന്ന് കിടക്കുന്ന രണ്ടു കുന്നുകളാണ് സഫയും മർവയും. ഇസ്ലാമിക ചരിത്രത്തിൽ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള പ്രദേശമാണിത്. പ്രവാചകൻ ഇബ്രാഹീമിെൻറ പത്നി ഹാജറാ ബീവി പുത്രൻ ഇസ്മായിലിെൻറ ദാഹശമനത്തിന് വെള്ളം അന്വേഷിച്ച് ഇരു കുന്നുകൾക്കിടയിൽ ഓടിയതിനെ അനുസ്മരിച്ചാണ് ഹാജിമാർ സഫാ മർവക്കിടയിൽ സഅ്യ് നിർവഹിക്കുന്നത്. കഅ്ബയില്‍ നിന്ന് 130 മീറ്റർ അകലെ തെക്ക് കിഴക്ക് വശത്താണ് സഫ. ഇവിടെനിന്നാണ് സഅ്യ്ന് തുടക്കം കുറിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് ദൗത്യം പരസ്യപ്പെടുത്തിയത് സഫാ കുന്നിൽനിന്നായിരുെന്നന്ന് ചരിത്രം പറയുന്നു. മക്ക ജയിച്ചടക്കാൻ പുറപ്പെട്ട ഖാലിദ് ബിൻ വലീദിെൻറ നേതൃത്വത്തിലുള്ള സൈന്യത്തോട് മക്കയുടെ താഴ്ഭാഗത്തിലൂടെ പ്രവേശിച്ച് സഫയിൽ സംഘടിക്കാനായിരുന്നു പ്രവാചകൻ പറഞ്ഞിരുന്നത്. മക്കാവിജയം കൈവരിച്ചതിനു ശേഷം കഅ്ബ പ്രദക്ഷിണം ചെയ്ത പ്രവാചകൻ നേരെ സഫയിലാണ് എത്തിയതെന്നും കഅ്ബയിലേക്ക് തിരിഞ്ഞു ദൈവത്തെ പ്രകീർത്തിച്ച് പ്രാർഥന നടത്തിയതായി ചരിത്രം.
കഅ്ബയുടെ 'റുക്നുശ്ശാമി'ല്‍നിന്ന് 300 മീറ്റർ വടക്കുകിഴക്കായാണ് മർവ. മക്കയിലെ പ്രസിദ്ധമായ 'ഖുഅയ്ഖിആൻ'പർവതത്തിെൻറ ഭാഗമാണിത്. വെളുത്ത കല്ലുകൾ കാണുന്നതിനാലാവാം മർവ എന്ന പേ വടക്കുകിഴക്കായാണ് ലഭിച്ചത്. പഴയ കാലത്ത് സഫയും മർവയും മസ്ജിദുൽ ഹറാമിന് പുറത്തായിരുന്നു. പിന്നീട് ഹറം വിപുലീകരിച്ചതോടെ ഈ രണ്ടു കുന്നുകളും പള്ളിക്കകത്താക്കി.
രണ്ടു കുന്നുകളിലെയും ചില പാറകളൊഴിച്ച് ബാക്കി ഭാഗം മാർബിൾ പതിച്ച് തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദമാക്കി. സഫ കുന്നിനു മുകൾ ഭാഗത്തുള്ള പാറകളുടെ ശേഷിപ്പുകൾ പുറത്തേക്ക് കാണത്തക്ക രീതിയിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. സഫാ മർവ കുന്നുകൾക്കിടയിൽ 394.5 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്. സഫാ മര്‍വകള്‍ക്കിടയില്‍ ഓടുന്ന സ്ഥലം 'മസ്അ'. മുമ്പ് കാലത്ത് ഈ മസ്അ അങ്ങാടിയായി ഉപയോഗിച്ചിരുന്നു. ഇരുവശത്തും കടകളും വീടുകളുമുണ്ടായിരുന്നു. ഇവക്കിടയിലൂടെയായിരുന്നു സഅ്യ് നടത്തിയിരുന്നത്. പള്ളിയുടെ വിപുലീകരണത്തിെൻറ ഭാഗമായി അങ്ങാടിയും വീടുകളും പൊളിച്ചുനീക്കി. അവക്ക് മുകളില്‍ പള്ളിയുടെതന്നെ ഭാഗമായി രണ്ടുനില കെട്ടിടം പണിതു. ഇപ്പോള്‍ ഇരുനിലകളിലും സഅ്യ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒന്നാം നിലക്ക് 11.75 മീറ്റര്‍ ഉയരവും രണ്ടാം നിലക്ക് 8.5 മീറ്റര്‍ ഉയരവുമാണുള്ളത്.
രണ്ടു നിലകളിലുമായി ഓട്ടത്തിെൻറ സ്ഥലം (മസ്അ)യുടെ ഇപ്പോഴത്തെ വിസ്തൃതി 15,780 ചതുരശ്ര മീറ്ററും നീളം 394 മീറ്ററും വീതി 20 മീറ്ററുമാണ്. ഭൂമിക്കടിയിൽ ഒരു നിലയും മുകളിൽ നാലു നിലകളുമായി അഞ്ചുതട്ടുകൾ അടങ്ങിയതാണ് ഇന്നത്തെ മസ്അ.സഫക്കും മര്‍വക്കും ഇടയിലുള്ള സഅ്യിന് തിരക്ക് കുറക്കാന്‍ വണ്‍വേ സംവിധാനമാണ് ഒരുക്കിയത്. രണ്ട് ട്രാക്കുകള്‍ക്കും ഇടയില്‍ രോഗികള്‍ക്കും മറ്റും സഅ്യിനുള്ള പ്രത്യേക സൗകര്യമുണ്ട്. മസ്അയിൽനിന്ന് പുറത്തുപോകാന്‍ 16 കവാടങ്ങളുണ്ട്. സഅ്യിനിടയില്‍ ഹറമിലേക്കുള്ള പോക്കുവരവ് തടസ്സപ്പെടാതിരിക്കാന്‍ ഏഴു മേൽപാലങ്ങളും ഇലക്ട്രിക് കോണികളും സ്ഥാപിച്ചിട്ടുണ്ട്. ഇരുകുന്നുകള്ക്കുമിടയില് ഹാജറ വേഗത്തിലോടിയ സ്ഥലത്ത് സഅ്യിനിടെ പുരുഷന്മാർ വേഗത്തില്‍ ഓടാറുണ്ട്.
ഈ ഭാഗം തിരിച്ചറിയുന്നതിന് പച്ച വൈദ്യുതി ദീപങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. 2010നു ശേഷം നടന്ന വിപുലീകരണത്തിെൻറ ഭാഗമായി മസ്അയുടെ വീതി കൂട്ടിയിട്ടുണ്ട്. ഇബ്രാഹീം നബിയും മുഹമ്മദ് നബിയും ഹാജറ ബീവിയുടെയും ലക്ഷക്കണക്കിന് പ്രവാചക സഖാക്കളുടെയും വിശ്വാസികളുടെയും പാദസ്പർശമേറ്റ ഭൂമികയാണ് സഫയും മർവയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.