ദുബൈ: ജെം ആൻഡ് ജ്വല്ലറി മേഖലയിൽ 34 വർഷത്തെ അഭിമാന ചരിത്രവുമായി മുന്നേറുന്ന സഫാ ഗ്രൂപ്പിന്റെ ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ക്ലാരസ് ഡിസൈനർ ജ്വല്ലറിയുടെ ഹോൾസെയിൽ ഡിവിഷൻ ദുബൈ ദേര ഗോൾഡ് സൂക്കിൽ ആരംഭിച്ചു.
പ്രമുഖരുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് 22ന് ഷോറൂമിന്റെ ഉദ്ഘാടനം സൗദി പ്രഷ്യസ് മെറ്റൽ നാഷനൽ കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൽഖനി ബക്കൂർ അൽ സായെഖ്, വൈസ് ചെയർമാൻ ശൈഖ് അലി സാലിഹ് ബാതെർഫി അൽ കിന്ധി എന്നിവർ ചേർന്ന് നിർവഹിച്ചു.
അറബ് ലോകത്തെ ജ്വല്ലറികൾക്ക് ആഭരണങ്ങൾ ഹോൾസെയിലായി ലഭ്യമാക്കുകയാണ് പുതിയ ഡിവിഷന്റെ ലക്ഷ്യം. ഇതോടെ സഫാ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിലും വിദേശത്തുമായുള്ള സംരംഭങ്ങളുടെ എണ്ണം 26 ആയി. ലോറോൾ എന്ന ബ്രാൻഡിൽ സഫാ ഗ്രൂപ്പിന്റെ ഹോൾസെയിൽ ഡിവിഷൻ തൃശൂരിൽ 2018 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്.
ശൈഖ് അബ്ദുൽ അസീസ് മുബാറക് ബാ ഗാത്യൻ, അമ്മാരി ഗ്രൂപ് ചെയർമാൻ ശൈഖ് അബ്ദുല്ല സലീം അൽ അമ്മാരി, ബാ ഹംദിൻ ഇ.എസ്.ടി ചെയർമാൻ ശൈഖ് ഹുസൈൻ അബ്ദുല്ല ബാ ഹംദാൻ, ശൈഖ് സലാഹ് സലിം അൽ അമ്മാരി, ബൈത്തുൽ അൽമാസ് കമ്പനി ചെയർമാൻ ശൈഖ് സാലിഹ് ഹുസൈൻ അൽ സഹരി, ഇമറാൾഡ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ അൽ ശൈഖ് അദീബ് മുഹമ്മദ് ഇദ്രീസ്, പ്രശസ്ത ജ്വല്ലറി വ്ലോഗർ ഡോ.അഹ്മദ് മുഹ്സിൻ അൽ മിൻഹാലി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
സഫാ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ സലാം, സഫാ ഗ്രൂപ് ഇന്റർനാഷനൽ ഓപറേഷൻസ് ഡയറക്ടർ കെ.ടി. അബ്ദുൽകരീം, എച്ച്.ആർ ആൻഡ് പർച്ചേസ് ഡയറക്ടർ കെ.ടി. മുഹമ്മദ് ഹനീഫ, ഇന്റർനാഷനൽ ഓപറേഷൻസ് മാനേജർ കെ.ടി. നൂറുസമാൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ക്ലാരസ് ജ്വല്ലറിയുടെ സോഫ്റ്റ് ലോഞ്ചും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആൻഡ് ജ്വല്ലറിയുടെ ലോഗോ ലോഞ്ചും ‘കമോൺ കേരള’ എക്സ്പോ സെന്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയും യുനൈറ്റഡ് ബിസിനസ് മീഡിയ എക്സി.ഡയറക്ടർ ക്രാന്തി നട് വേക്കറും ചേർന്ന് നിർവഹിച്ചിരുന്നു.
സഫാ ഗ്രൂപ് അടുത്ത അഞ്ചു വർഷത്തേക്ക് തയാറാക്കിയ ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്, യു.എ.ഇയിലെ ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റ്സുകളിലും, സൗദി അറേബ്യയിലും പുതിയ സംരംഭങ്ങൾ താമസിയാതെ ആരംഭിക്കുന്നതാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.