അപകടത്തിൽ മരിച്ച സാജിദയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

ത്വാഇഫ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350 കിലോ മീറ്ററകലെ ദുലൂമിൽ വെച്ച് കുവൈത്തി പൗരൻ ഓടിച്ച വാഹനം പിറകിൽ വന്നിടിച്ചു അപകടം സംഭവിക്കുകയായിരുന്നു.

മയ്യിത്ത് പരിപാലനത്തിന് ഐ.സി.എഫ് വെൽഫെയർ വിങ്​ ഭാരവാഹികളായ ഒ.കെ. ബാസിത് അഹ്സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വളൻറിയർ മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി. സഹയാത്രികരായിരുന്ന മുഹമ്മദ് കുട്ടിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവർ പരിക്കുകളോടെ കിങ് അബ്​ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി സേവനങ്ങൾക്ക് ഹഫ്സ കബീർ, ഷാന ത്വൽഹത്ത് എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് ഹാദിയ വളൻറിയർമാർ കർമരംഗത്തുണ്ട്. മരിച്ച സാജിദയുടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകൻ അർഷദും നേരത്തെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

Tags:    
News Summary - Sajida, Victim of the Accident, Laid to Rest in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.