ജുബൈൽ: വിദേശദൗത്യങ്ങളിലെ സൗദിയുടെ ആദ്യ വനിതാ അറ്റാഷെയായി സമർ സാലിഹ്. ജപ്പാൻ തലസ്ഥാനമായ ടോക്യോയിലെ സൗദി യിൽ കമേഴ്സ്യൽ അറ്റാഷെ ആയാണ് സമർ ചുമതലയേറ്റിരിക്കുന്നത്.
ഷാർജയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് ജേണലിസത്തിലും മാസ് മീഡിയയിലും ബിരുദം നേടിയ സമർ ലണ്ടനിലെ സിറ്റി യൂനിവേഴ്സിറ്റിയിൽനിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. യു.എസിലെ ഹാർവഡ് സർവകലാശാലയിൽ എക്സിക്യൂട്ടിവ് ലീഡർഷിപ് പ്രോഗ്രാമും അവർ പൂർത്തിയാക്കി. ഇംഗ്ലീഷിലും ഇറ്റാലിയൻ ഭാഷയിലും പ്രാവീണ്യം നേടുകയും നിരവധി പരിശീലന പദ്ധതികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും എണ്ണയിതര കയറ്റുമതിയുടെ വികസനം ഉൾപ്പെടുന്ന ട്രേഡ് എക്സ്ചേഞ്ചിന്റെയും വികസനത്തിനായി പ്രവർത്തിച്ച ഇറ്റലിയിലെ സൗദി കമേഴ്സ്യൽ അറ്റാഷെയുടെ ചുമതലയിലായിരുന്നു ഇതുവരെ സമർ. വിഷൻ 2030മായി ബന്ധപ്പെട്ട ട്രേഡ് ഏജൻസി എക്സ്റ്റേണൽ അനക്സുകളുടെ എക്സിക്യൂട്ടീവ് പ്ലാൻ അനുസരിച്ച് സൗദി, ഇറ്റാലിയൻ സർക്കാർ ഏജൻസികളുമായി ഏകോപനം ശരിയായ രീതിയിൽ സമർ പൂർത്തിയാക്കിരുന്നു. ഇറ്റലിയിലെ പ്രമുഖ ബിസിനസ് ഉടമകളുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതിൽ അവർ വിജയിച്ചു.
കൂടാതെ 'മേഡ് ഇൻ സൗദി' സംരംഭത്തിലൂടെ സൗദി ഉൽപന്നങ്ങൾക്കായി ഇറ്റാലിയൻ വിപണി തുറക്കുന്നതിന് സംഭാവന നൽകി. ഈ മികവാണ് ടോക്യോയിലെ സൗദി എംബസിയിലെ കമേഴ്സ്യൽ അറ്റാഷെ ആയി മാറാൻ സമറിന് അവസരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.