സമസ്തയുടെ പ്രവർത്തനം സമൂഹനന്മ ഉദ്ദേശിച്ച് -അബ്ദുസമദ് പൂക്കോട്ടൂർ

ബുറൈദ: സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രവർത്തിക്കുന്നത് സമൂഹനന്മ ഉദ്ദേശിച്ചും സുന്നത്ത് ജമാഅത്തിന്റെ അടിസ്ഥാനം ഭദ്രമായി നിലനിർത്തുന്നതിനും വേണ്ടിയാണെന്നും അതിന്റെ ഫലമായാണ് ഇന്ന് കേരളത്തിന്‌ പുറത്തും വേരോട്ടമുണ്ടായതെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽപോലും ഇന്ന് സ്വീകാര്യത വർധിച്ചുവരുകയാണ്. അതിന് ബലമേകാനാണ് സൗദി പോലെയുള്ള രാജ്യങ്ങളിൽ സമസ്ത ഇസ്ലാമിക്‌ സെന്ററിന് കീഴിൽ സമസ്തയുടെ പ്രവർത്തകർ ഒരുമിച്ചുകൂടുകയും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത ഇസ്‍ലാമിക്‌ സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി സൗദിയിൽ നടത്തുന്ന സന്ദേശയാത്രയുടെ ഭാഗമായി ബുറൈദ കമ്മിറ്റി അൽസലാം ഹോട്ടലിൽ നടത്തിയ 'റിവൈവ് ഡെലിഗേറ്റ്സ് മീറ്റിൽ' മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. നാഷനൽ വർക്കിങ് സെക്രട്ടറി റാഫി ഹുദവി സന്ദേശയാത്ര വിവരണം നൽകി. ബഷീർ ഫൈസി അമ്മിനിക്കാട്, ബഷീർ വെള്ളില, ഫൈസൽ ആലത്തൂർ എന്നിവർ പങ്കെടുത്തു. അബ്ദുസമദ് മൗലവി വേങ്ങുർ പ്രാർഥന നടത്തി. ഡോ. ഹസീബ് സ്വാഗതവും ഷബീറലി ചാലാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - Samasta's work is for the betterment of society -Abdusamad Pookotoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.