ജിദ്ദ: കലാലയം സാംസ്കാരിക വേദി ശറഫിയ്യ സംഘടിപ്പിച്ച 14ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മഹ്ജർ ഗുലൈലിൽ ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ജനറൽ സെക്രട്ടറി യാസർ അലി ഓമച്ചുഴ പ്രവാസി സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു.
എട്ട് യൂനിറ്റുകളിൽ നിന്ന് നൂറോളം മത്സരാർഥികൾ ഏഴ് വേദികളിലായി വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്തു. 77 പോയിന്റ് നേടി റുവൈസ് യൂനിറ്റ് ഒന്നാം സ്ഥാനവും 69 പോയിന്റ് നേടി ഓൾഡ് എംബസി യൂനിറ്റ് രണ്ടാം സ്ഥാനവും 60 പോയിന്റ് നേടി ബാഗ്ദാദിയ്യ യൂനിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
22 പോയിന്റ് നേടി ഓൾഡ് എംബസി യൂനിറ്റിൽ നിന്നുള്ള അഹ്മദ് മുഈനുദ്ദീൻ കലാപ്രതിഭയായി തെരെഞ്ഞെടുക്കപ്പെട്ടു. സെക്ടർ സാഹിത്യോത്സവിലെ ജേതാക്കൾ നവംബർ ഒന്നിന് നടക്കുന്ന ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവിൽ മത്സരാർഥികളായി പങ്കെടുക്കും. സമാപന സംഗമം സ്വാഗതസംഘം ചെയർമാൻ ഖലീൽ കൊളപ്പുറം ഉദ്ഘാടനം ചെയ്തു.
സെക്ടർ ചെയർമാൻ ജാബിർ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ചെയർമാൻ ജാബിർ നഈമി വിജയികളെ പ്രഖ്യാപിച്ചു. ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ സെക്രട്ടറി ഇർഷാദ് കടമ്പോട്ട്, ജിദ്ദ സിറ്റി സോൺ ജനറൽ സെക്രട്ടറി ആഷിഖ് ശിബ്ലി എന്നിവർ ആശംസകളറിയിച്ചു.
സാദിഖ് ചാലിയാർ, നൗഫൽ എറണാകുളം, ഉസ്മാൻ മറ്റത്തൂർ, മൻസൂർ ചുണ്ടംപറ്റ, ജംഷീർ വയനാട്, സയ്യിദ് ഷബീറലി തങ്ങൾ, സാലിഹ് അദനി, യാസർ സിദ്ദീഖി, മഹ്ശുഖ് അലി തുടങ്ങിയവർ സംബന്ധിച്ചു. മുബാറക്ക് നൂറാനി സ്വാഗതവും ഇർഫാദ് വിളത്തൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.