ദമ്മാം: സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി കണ്ണൂർ ജില്ലയിലെ സി.പി.എം പാർട്ടി ഗ്രാമത്തിൽനിന്നും ഒട്ടനവധി ഭീഷണികളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ സതീശൻ പാച്ചേനി യുവനേതാക്കൾക്ക് അനുകരണീയ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് റീജനൽ കമ്മിറ്റി അനുസ്മരിച്ചു.
സംഘടനരംഗത്ത് നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെങ്കിലും പാർലമെന്ററി രാഷ്ട്രീയത്തിൽ എത്താൻ കഴിയാതെപോയ ഹതഭാഗ്യനായ രാഷ്ട്രീയ നേതാവായിരുന്നു സതീശൻ പാച്ചേനി.സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണിപൂർത്തീയാക്കാനാവാതെ നിലച്ചുപോയ കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ മന്ദിരം തന്റെ ഏക സമ്പാദ്യമായ സ്വന്തം വീട് പണയപ്പെടുത്തി പണിപൂർത്തീകരിച്ച ഡി.സി.സി പ്രസിഡന്റായിരുന്ന സതീശൻ പാച്ചേനി ഇന്നിന്റെ രാഷ്ട്രീയത്തിൽ അനിതരസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു.
രാഷ്ട്രീയ പ്രവർത്തനത്തിലൂടെ തനിക്കും വേണ്ടപ്പെട്ടവർക്കും വേണ്ടതൊക്കെ നേടിയെടുക്കാൻ നെട്ടോട്ടമോടുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിൽ വേറിട്ട വ്യക്തിത്വത്തിനുടമയായിരുന്നു സതീശൻ പാച്ചേനിയെന്നും ദമ്മാം ഒ.ഐ.സി.സി അനുസ്മരിച്ചു.
ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗം അഹമ്മദ് പുളിക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രമേശ് പാലക്കാട്, റീജനൽ കമ്മിറ്റി നേതാക്കളായ ഇ.കെ. സലിം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം, കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് മുസ്തഫ നണിയൂർ നമ്പ്രം, ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ എന്നിവർ സതീശൻ പാച്ചേനിയുടെ അകാല വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.