സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ബുറൈദ: ഒരു മാസം മുമ്പ് സൗദിയി​െലത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ചാരുമ്മൂട് ചുനക്കര അമ്പലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ഹമീദിന്‍െറ മകന്‍ ഷാന്‍ ഷാഹുലാണ് (22) മരിച്ചത്. ഉനൈസയിലെ ഒരു ബഖാലയിൽ ജീവനക്കാരനായ ഷാന്‍ ജോലി ആവശ്യാര്‍ഥം ടുവീലറില്‍ പോകുന്നതിനിടെ സ്വദേശി ഓടിച്ച ലാൻഡ്​ ക്രൂയിസര്‍ വാഹനം ഇടിച്ചാണ്​ അപകടം. 

കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഉനൈസ കിങ് സഉൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണത്തില്‍ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗദിയിലെത്തി ഒരു മാസം തികയുന്ന ദിവസമാണ് മരണം. 

നിര്‍ധനകുടുംബത്തി​​െൻറ എകപ്രതീക്ഷയായിരുന്ന യുവാവി​​െൻറ പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ ടുവീലര്‍ അപകടത്തിൽ മരിച്ചിരുന്നു. മാതാവ്: സലീനാബീവി. സഹോദരി ഷാനിജ വിവാഹിതയാണ്. മൃതദേഹം ഇവിടെ ഖബറക്കുമെന്ന് ബന്ധു റഷീദ് പറഞ്ഞു. 
 

Tags:    
News Summary - Saudi Accident; Malayalee Youth Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.