ജിദ്ദ: സൗദി എയർലൈൻസ് തിരുവന്തപുരം വിമാന സർവീസ് ഞായറാഴ്ച ആരംഭിക്കും. പുലർച്ചെയാണ് വിമാനം പുറപ്പെടുക. തുടക്കത്തിൽ റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
എസ്.വി 756 വിമാനം രാവിലെ 4.40ന് പുറപ്പെട്ട് ഉച്ചക്ക് പ്രാദേശിക സമയം 12.15 ന് തിരുവന്തപുരത്തെത്തും. ഉച്ചക്ക് 1.45 ന് തിരിക്കുന്ന എസ്.വി 757 വിമാനം വൈകുന്നേരം നാല് മണിക്ക് റിയാദിലെത്തും.ജിദ്ദയിൽ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുണ്ടാകും. രണ്ട് ദിവസവും ഒരോ സമയത്താണ് വിമാനം പുറപ്പെടുക. പുലർച്ചെ 3.35 ന് പുറപ്പെടുന്ന എസ്.വി.752 വിമാനം ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് എത്തും. ഉച്ചക്ക് ഒന്നരക്ക് പുറപ്പെടുന്ന എസ്.വി 751 വിമാനം വൈകുന്നേരം നാല് മണിക്ക് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
ഇതോടെ സൗദി എയർലൈൻസ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന പട്ടണങ്ങളുടെ എണ്ണം എട്ടാകും. കൊച്ചി, ഹൈദരാബാദ്, ഡൽഹി, ബാംഗ്ളൂർ, ലക്നോ, മുബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരത്തെ സർവീസ് നടത്തുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.