കാത്തിരിപ്പ്​ സഫലമായി: സൗദി എയർലൈൻസ്​ തിരുവനന്തപുരം സർവീസിന്​ ഇന്ന്​ തുടക്കം

ജിദ്ദ: സൗദി എയർലൈൻസ്​ തിരുവനന്തപുരം വിമാന സർവീസ്​ ഇന്നാരംഭിക്കും. റിയാദിൽ നിന്ന്​ പുലർച്ചെയാണ്​ വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്ക്  റിയാദില്‍ നിന്ന് മൂന്നും  ജിദ്ദയില്‍ നിന്ന് രണ്ടും  സര്‍വ്വീസുകളാണ് പ്രതിവാരം  സൗദിയ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.  സൗദിയിലെ പ്രവാസികൾ ഏറെ കാലമായി തിരുവനന്തപുരം സർവീസിന്​ വേണ്ടി കാത്തിരിക്കുകയായിരുന്നു. റിയാദ് വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വ്വീസ് ഞായറാഴ്​ച പുലര്‍ച്ചെ പുറപ്പെടും.  4.40^ന്​  എസ്.വി 756 വിമാനം റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഉച്ചക്ക് 12.15ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 1.45 ന് തിരികെ റിയാദിലേക്ക് പറക്കും. വൈകീട്ട് നാല് മണിക്ക് റിയാദില്‍ തിരിച്ചെത്തും. 

ഞായര്‍ , ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് റിയാദ്^ തിരുവനന്തപുരം സെക്ടറിലെ സർവീസ്. ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാകുക. ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ  3.30^നാണ്​  ജിദ്ദയില്‍ നിന്നുള്ള ആദ്യ യാത്ര. തിരുവനന്തപുരത്ത് നിന്ന് ഉച്ചക്ക് 1.30നാണ് ജിദ്ദയിലേക്കുള്ള മടക്കം. എയര്‍ ബസ് A330-300 ശ്രേണിയില്‍ പെട്ട പുതിവിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് സർവീസ്​ നടത്തുക. 36 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 298 സീറ്റുകളാണ് വിമാനത്തിലുണ്ടാവുക. 
ഏറെ നാളെത്തെ കാത്തിരിപ്പിന് ഒടുവിലാണ് സൗദിയ തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നത്. ജിദ്ദയില്‍ നിന്ന് നിലവില്‍ തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് ഇല്ലാത്തതിനാല്‍ ദക്ഷിണ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ഏറെ പ്രായസപ്പെട്ടിരുന്നു. പ്രാവാസികള്‍ക്കൊപ്പം ഹജ്ജ്,ഉംറ തീര്‍ഥാടകര്‍ക്കും നേരിട്ട് ജിദ്ദയിലെത്താന്‍ പുതിയ സർവീസ്​ ഉപയോഗപ്പെടും. കന്യാകുമാരി ഉള്‍പ്പെടെ  തമിഴ്നാട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്കും സൗദിയ സർവീസ് അനുഗ്രഹമാവും. 
സൗദി എയർലൈൻസ്​ ഇന്ത്യയിലേക്ക്​ സർവീസ്​ നടത്തുന്ന ​പട്ടണങ്ങളുടെ എണ്ണം  ഇതോടെ എട്ടാകും. കൊച്ചി, ഹൈദരാബാദ്​, ഡൽഹി, ബാംഗ്​ളൂരു, ലഖ്​​നോ, മുബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക്​ നേരത്തെ സർവീസ്​ ഉണ്ട്​.  സൗദിക്കും തിരുവനന്തപുരത്തിനുമിടയിലെ വിമാന സർവീസ്​ ഇന്ത്യയിലെ പ്രധാന നഗരിയിലേക്കുള്ള സർവീസായാണ്​ കണക്കാക്കുന്നത്​. 

കൂടുതൽ പുതിയ അന്താരാഷ്​ട്ര വിമാന സർവീസുകൾ ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ്​ തിരുവനന്തപുരം സർവീസ്​  എന്ന്​ അധികൃതർ അറിയിച്ചു. ഇതിനായി അടുത്തിടെ പുതിയ വിമാനങ്ങളും സൗദി എയർലൈൻസ്​ വാങ്ങിയിട്ടുണ്ട്​ . 298 സീറ്റുകളാണുണ്ടാവുക. ഇതിൽ 36 എണ്ണം ബിസിനസ്​ ക്ലാസ് ആണ്​.​
Tags:    
News Summary - Saudi airlines start Trivardrum service today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.