തബൂക്ക്: ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയനിെൻറ ഭാഗമായി തബൂക്ക് മേഖലയിൽ 595 പേർ പിടിയിലായി. അഞ്ച് ദിവസത്തിനിടയിൽ ഇത്രയും പേർ പിടിയിലായത്. സുരക്ഷ വകുപ്പുകളും ബന്ധപ്പെട്ട ഗവ. വകുപ്പുകളുമായി മേഖലയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് തബൂക്ക് മേഖല പൊലീസ് വക്താവ് കേണൽ ഖാലിദ് ബിൻ അഹ്മദ് അൽഉബാൻ വ്യക്തമാക്കി. വിവിധ രാജ്യക്കാരായ 595 പേർ ഇന്നലെ വരെ പിടിയിലായി . റെയ്ഡ് നടത്തിയും മേഖലയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചുമാണ് നിയമലംഘകരെ പിടികൂടുന്നത്. പിടിയിലാകുന്നവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതായും പൊലീസ് വക്താവ് പറഞ്ഞു.
മദീന മേഖലയിൽ ശനിയാഴ്ച വരെ 1130 പേർ പിടിയിലായതായി മദീന മേഖല പൊലീസ് വക്താവ് കേണൽ ഹുസൈൻ കഹ്താനി പറഞ്ഞു. മദീനയിലെ വിവിധ ഡിസ്ട്രിക്റ്റുകളിലും മേഖലകളിലും മർക്കസുകളിലുമാണ് പരിശോധന നടന്നത്. തുടർ നടപടികൾക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും പൊലീസ് വക്താവ് പറഞ്ഞു.
അസീർ മേഖലയിൽ 2809 തൊഴിൽ താമസ നിയമലംഘകർ പിടിയിലായി. മേഖല പൊലീസ് കേണൽ സ്വാലിഹ് സുലൈമാൻ അൽഖർസഇയുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് പരിശോധന തുടരുകയാണ്. പിടിയിലായവിൽ 63 പേർ വിവിധ കേസുകളിൽ പിടികിേട്ടണ്ടവരാണ്. ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും മയക്കുമരുന്നാണെന്ന് സംശയിക്കുന്ന ഗുളികളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഹാഇലിൽ പാസ്പോർട്ട് മേധാവി ജനൽ മുശബിബ് ബിൻ മുഹമ്മദ് അൽകഹ്താനി കാമ്പയിൻ സൗകര്യങ്ങൾ പരിശോധിച്ചു. പാസ്പോർട്ട് ഒാഫീസർമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ഹാഇലിലെ ഡിപോർേട്ടഷൻ ഒാഫീസിൽ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും സാേങ്കതിക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തതായി മേഖല പാസ്പോർട്ട് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.