വീണ്ടും രാജകാരുണ്യം: നിയമലംഘകർക്ക്​ അവസാനത്തെ അവസരം

ജിദ്ദ: പൊതുമാപ്പ്​ കാലാവധി ഒരു മാസത്തേക്ക്​ നീട്ടിയ സൗദി ഗവൺമ​​െൻറ്​ തീരുമാനത്തിലൂടെ രാജ്യത്ത്​ അവശേഷിക്കുന്ന തൊഴിൽ താമസ നിയമ, അതിർത്തി സുരക്ഷ ലംഘകർക്ക്​ ലഭിച്ചിരിക്കുന്നത്​ പിഴയും ശിക്ഷയും കൂടാതെ രാജ്യം വിടുന്നതിനുള്ള അവസാനത്തെ അവസരം​. വ്യാഴാഴ്​ച രാത്രി പൊതുമാപ്പ്​ കാലാവധി ഒരു മാസത്തേക്ക്​ നീട്ടാൻ ഗവൺമ​​െൻറ്​ അനുമതി നൽകിയതായുള്ള പാസ്​പോർട്ട്​ ഡയറക​്​ടറേറ്റി​​​െൻറ  അറിയിപ്പ്​ ​​ രാജ്യ​ത്ത്​​ അനധികൃതമായി കഴിയുന്നവർക്കും ഇനിയും തിരിച്ചുപോകൽ നടപടി പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നത്​. രാജ്യ​ത്തെ തൊഴിൽ താമസ നിയമ ലംഘകരായ വിദേശികൾക്ക്​ വീണ്ടും ലഭിച്ച വലിയ രാജകാരുണ്യമായാണിത്​ വിലയിരുത്തപ്പെടുന്നത്​. ശവ്വാൽ ഒന്ന്​ മുതൽ ഒരു മാസത്തേക്കാണ്​ നിയമലംഘകരായ ആളുകൾക്ക്​ രാജ്യം വിടുന്നതിനുള്ള കാലാവധിയാണ്​ സൗദി ഭരണകൂടം നീട്ടി നൽകിയിരിക്കുന്നത്​. ഇക്കഴിഞ്ഞ റജബ്​ ഒന്നിനാണ്​ പിഴയും ശിക്ഷയുമില്ലാതെ  രാജ്യവിടാനുള്ള പൊതുമാപ്പ്​  പ്രഖ്യാപിച്ചത്​. 90 ദിവസം നീണ്ട പൊതുമാപ്പ്​ റമദാൻ 30 നാണ്​ അവസാനിച്ചത്​.

ഇൗ കാലയളവിൽ അഞ്ച്​ ലക്ഷം  വിവിധ രാജ്യക്കാരായ പേർ പൊതുമാപ്പ്​ ഉപയോഗപ്പെടുത്തിയായി കഴിഞ്ഞ ദിവസം സൗദി പാസ്​പോർട്ട്​ മേധാവി വ്യക്​തമാക്കിയിരുന്നു. പൊതുമാപ്പ്​ നീട്ടുകയില്ലെന്നും ഉപയോഗപ്പെടുത്താത്തവരെ വരുംദിവസങ്ങളിൽ കാത്തിരിക്കുന്നത്​ കടുത്ത പിഴയും ശിക്ഷയുമാണെന്നും എക്​സിറ്റ്​ വിസ ലഭിച്ച്​ പോകാത്തവരുടെ വിസ റദ്ദാക്കുമെന്നും​ പാസ്​പോർട്ട്​ വകുപ്പ്​​ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. പൊതുമാപ്പ്​ കലാവധി തീർന്ന ശേഷം ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക്​ കീഴിൽ വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടയിലാണ്​ ഇളവ്​കാലം​ ഒരു മാസത്തേക്ക്​ നീട്ടികൊണ്ടുള്ള അറിയിപ്പ്​ നിയമലംഘകർക്ക്​ ആശ്വാസമായി എത്തിയിരിക്കുന്നത്​.  പല കാരണങ്ങളാലും ഇനിയും നാട്​ വിടാൻ കഴിയാത്തവർക്ക്​  നടപടികൾ പൂർത്തിയാക്കി വേഗം നാടണയാനുള്ള സുവർണാവസരമാണ്​ ഇതിലൂടെ  അനധകൃത താമസക്കാർക്കും തൊഴിൽ നിയമലംഘകർക്കും ലഭിച്ചിരിക്കുന്നത്​. 

ആഭ്യന്തര വകുപ്പ്​ അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നാഇഫി​​​െൻറ നിർദേശത്തെ തുടർന്ന്​ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും നിയമലംഘകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി പാസ്​പോർട്ട്​ മേധാവി കേണൽ സുലൈമാൻ ബിൻ അബ്​ദുൽ അസീസ്​ അൽയഹ്​യ വ്യകതമാക്കിയിട്ടുണ്ട്​. 

നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ്​ ഉപയോഗപ്പെടുത്താത്തവരും നടപടികൾ പൂർത്തിയാക്കാത്താവരും നീട്ടി നൽകിയ പൊതുമാപ്പ്​ കാലയളവ്​ ഉപയോഗപ്പെടുത്തണമെന്നും ​ നിയമലംഘകരോട്​ പാസ്​പോർട്ട്​ മേധാവി ആവശ്യപ്പെട്ടു​. പൊതുമാപ്പ്​ കാലാവധി നീട്ടിയതിലൂടെ നിയമലംഘകരുടെ യാത്ര നടപടികൾ എളുപ്പമാക്കി കൊടുക്കുന്നതിനുള്ള  കേന്ദ്രങ്ങളുടെ പ്രവർത്തനം ഒരു മാസം കൂടി തുടരും. പ്രധാന പട്ടണങ്ങളിലെല്ലാം സ്​ഥിരവും താത്​കാലികവുമായ കേന്ദ്രങ്ങൾ പാസ്​പോർട്ട്​ വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്​.     

Tags:    
News Summary - Saudi amnesty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.