റിയാദ്: 2024ലെ യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കൗൺസിൽ പ്രസിഡന്റ് പദവിയിലേക്ക് സൗദി അറേബ്യയെ വീണ്ടും തെരഞ്ഞെടുത്തു. ഉസ്ബക് നഗരമായ സമർകന്ദിൽ നടന്ന 120ാമത് എക്സിക്യൂട്ടിവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഈ വർഷം സൗദി അറേബ്യ നയിക്കുന്ന എക്സിക്യൂട്ടീവ് കൗൺസിൽ വിനോദസഞ്ചാര മേഖലയുടെ നവീകരണവും പുരോഗതിയും ലക്ഷ്യമിട്ട വിവിധ സരംഭങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ടൂറിസം മന്ത്രിയും വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ അഹ്മദ് ബിൻ അഖീൽ അൽ ഖത്വീബ് പറഞ്ഞു.
എല്ലാ അംഗരാജ്യങ്ങളുടെയും അഭിലാഷങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കുന്നതിന് 2024ലും അതിന്റെ നേതൃപരമായ പങ്ക് തുടരാനുള്ള സൗദിയുടെ അഭിലാഷം അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിൽ സാമ്പത്തിക വിനിമയവും ലോകരാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരികവും മാനുഷികവുമായ അടുപ്പവും കൈവരിക്കുന്നതും ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.