സൗദിയും സഖ്യരാജ്യങ്ങളും ഖത്തറിന് അനുവദിച്ച സമയപരിധി 48 മണിക്കൂർ നീട്ടി 

ജിദ്ദ: ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കാൻ സൗദി സഖ്യ രാജ്യങ്ങൾ മുന്നോട്ട് വെച്ച ഉപാധികൾ പാലിക്കുന്നതിന് 48 മണിക്കൂർ കൂടി സമയം നീട്ടി നൽകി. കഴിഞ്ഞ ദിവസം സൗദി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സമയം നീട്ടി നൽകിയതായി അറിയിച്ചത്. കുവൈത്ത് അമീറിന്‍റെ അഭ്യർഥനയെ തുടർന്നാണ് നടപടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഉപാധികൾ പാലിക്കാൻ സൗദി,യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ 10 ദിവസത്തെ സമയപരിധിയാണ് ഖത്തറിന് മുന്നിൽ വെച്ചിരുന്നത്. 

കുവൈത്ത് അമീറിന്‍റെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കഴിഞ്ഞമാസം അഞ്ചിനാണ് സൗദിയും സഖ്യരാജ്യങ്ങളും തീവ്രവാദത്തെ പിന്തുണക്കുന്നതായി ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. ബന്ധം പൂർവ സ്ഥിതിയിലാക്കുന്നതിന് പിന്നീട് 13 ഉപാധികൾ മുന്നോട്ട് വെക്കുകയായിരുന്നു. ഇറാനുമായുള്ള സഖ്യം അവസാനിപ്പിക്കുക, അൽ ജസീറ അടച്ചുപൂട്ടുക, തുർക്കി സൈനിക താവളം അടച്ചുപൂട്ടുക എന്നതാണ് പ്രധാന ഉപാധികൾ. 

Tags:    
News Summary - Saudi Arabia and allies extend deadline for Qatar to accept demands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.