ജിദ്ദ: രാജ്യത്ത് ബഖാലകൾക്ക് (പലവ്യജ്ഞന കട) നിശ്ചയിച്ച നിബന്ധകളും വ്യവസ്ഥകളും ഒന്നാംഘട്ടം നടപ്പാക്കാൻ ആരംഭിച്ചു. കടയിലെ മുഴുവൻ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തണം, ആരോഗ്യ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം, നിരീക്ഷണ കാമറാസംവിധാനം ഘടിപ്പിക്കണം എന്നീ നിബന്ധനകളാണ് ഫെബ്രുവരി 10 മുതൽ നിർബന്ധമായത്.
ബഖാലകൾക്ക് മൊത്തം നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൾ രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനുള്ള തീയതികൾ മുനിസിപ്പൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ടം ജൂൺ 20 മുതലാണ് ആരംഭിക്കുക. ഇലക്ട്രോണിക് ബിൽ സംവിധാനം ഏർപ്പെടുത്തുക, കടയുടെ നെയിംബേർഡ് നിശ്ചിത രീതിയിലും വർണങ്ങളിലും ആയിരിക്കുക, കടയുടെ മുൻവശം ഉൾഭാഗം പൂർണമായും പുറത്ത് നിന്ന് കാത്തക്ക വിധം സുത്യാര്യമാക്കുക, പുറത്ത് നിന്ന് വലിച്ച് തുറക്കാൻ കഴിയുന്ന ഡോർ സംവിധാനം ഏർപ്പെടുത്തുക, നിലവും അലമാരകളും തട്ടുകളും സംഭരണികളും വൃത്തിയുള്ളതായിക്കുക, അലമാരകൾക്കിടയിൽ നിശ്ചിത അകലം ഉണ്ടായിരിക്കുക എന്നിവയാണ് രണ്ടാംഘട്ട നിബന്ധന. ക്ലീനിങ് വസ്തുക്കളും ഉപകരണങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്ന് മാറ്റി വേറെ ഭാഗത്ത് വെക്കുക, കടയിൽ അഗ്നിശമന സിലിണ്ടർ ഘടിപ്പിക്കുക, പ്രഥമ ശുശ്രൂഷാ ബോക്സ് സ്ഥാപിക്കുക എന്നിവയും രണ്ടാംഘട്ട നിബന്ധനകളിൽ ഉൾപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.