കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്

ജിദ്ദ: സൗദിയിൽ കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്. പുതുതായി 4,652 രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,051 പേർ രോഗമുക്തരായി. ഇതോടെ 5,88,183 ആണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം.   രോഗമുക്തരുടെ എണ്ണം 5,49,558  ആയി.

പുതുതായി രണ്ട് മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,897 ആയി. നിലവിൽ 29,728 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 190 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.43 ശതമാനവും മരണനിരക്ക് 1.52 ശതമാനവുമാണ്. റിയാദ്: 1,070,  ജിദ്ദ: 971, മക്ക: 514, ത്വാഇഫ്: 229, മദീന: 214 , ദമ്മാം: 187, ഹുഫൂഫ്: 171, അൽഖോബാർ 102 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവരുടെ കണക്ക്. സൗദി അറേബ്യയിൽ ഇതുവരെ 5,29,49,448 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,40,353 ആദ്യ ഡോസും 2,33,75,140 രണ്ടാം ഡോസും 44,33,955 ബൂസ്റ്റർ ഡോസുമാണ്. 

Tags:    
News Summary - Saudi Arabia Covid Status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.