റിയാദ്: സൗദിയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയരുകയാണെങ്കിലും ചൊവ്വാഴ്ച മരണമില്ലാത്ത് ആശ്വാസമായി. 24 മണിക്കൂറിനിടെ 569 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 105 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 756,549 ഉം രോഗമുക്തരുടെ എണ്ണം 742,782 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,104 ആയി തുടരുന്നു. നിലവിൽ 4,663 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 49 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.29 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 137, റിയാദ് 108, മദീന 60, മക്ക 50, ദമ്മാം 30, അബഹ 22, ജീസാൻ 20, താഇഫ് 19, അൽബാഹ 9, ഹുഫൂഫ് 7, തബൂക്ക് 6, ബുറൈദ 5, ഹാഇൽ 4, ഖമീസ് മുശൈത്ത് 4, അബൂ അരീഷ് 4, യാംബു 4, സബ്യ 4, ഖുലൈസ് 3, ഖോബാർ 3, റാബിഖ് 3, ഉനൈസ 3, ദഹ്റാൻ 3, ബീഷ 3, അൽഖർജ് 3, അബൂ ഉർവ 3, അഹദ് റുഫൈദ 2, നജ്റാൻ 2, ബേയ്ഷ് 2, സറാത് ഉബൈദ 2, അൽറസ് 2, ജുബൈയിൽ 2, ബൽജുറൈഷി 2, അൽഉല 2, ഹഫർ അൽബാത്വിൻ 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.